കനത്ത മഴ; ഈശ്വർ മൽപെക്ക് പുഴയിൽ ഇറങ്ങാൻ അനുമതിയില്ല -ഷിരൂരിൽ അർജുൻ രക്ഷാദൗത്യത്തിൽ അനിശ്ചിതത്വം തുടരുന്നു
text_fieldsബംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനനെ കണ്ടെത്താനുള്ള തിരച്ചിൽ പുനഃരാരംഭിക്കുന്നത് വീണ്ടും അനിശ്ചിതത്വത്തിൽ. തിരച്ചിൽ ഞായറാഴ്ച പുനഃരാരംഭിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയതായി കഴിഞ്ഞ ദിവസം എം.കെ. രാഘവൻ എം.പി അറിയിച്ചിരുന്നു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് ഗംഗാവാലി നദിയിൽ പരിശോധന നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. അടിയൊഴുക്ക് കുറഞ്ഞതിനാല്‍ ഗംഗാവലി പുഴയിലിറങ്ങിയുള്ള പരിശോധന പുനഃരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.
എന്നാൽ മണ്ണിടിച്ചിൽ ഉണ്ടായ മേഖലയിൽ കനത്ത മഴ തുടരുകയാണ്. അതിനാൽ തിരച്ചിൽ പുനഃരാരംഭിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. കനത്ത മഴയെ തുടര്‍ന്ന് ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഞായറാഴ്ച രാവിലെ ഈശ്വർ മൽപെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തിരച്ചിലിന് പൊലീസ് അനുമതി നൽകിയില്ല. വിദഗ്ധ സഹായമില്ലാതെ ഈശ്വർ മൽപെയെ പുഴയിൽ ഇറങ്ങാൻ അനുവദിക്കുന്നത് അപകടമാണെന്നാണ് അധികൃതർ പറയുന്നത്.ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ നിലവിൽ തിരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.