അർമാൻ കോഹ്ലിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsമുംബൈ: ലഹരിമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും അറസ്റ്റിലായ ബോളിവുഡ് താരം അർമാൻ കോഹ്ലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് എൻ. ഡബ്ലിയു സാംബ്രയുടെ ഏകാംഗ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. 1.2 ഗ്രാം കൊക്കൈനുമായി ആഗസ്റ്റിലാണ് നടനെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തത്. കുറഞ്ഞ അളവായതിനാൽ സ്വന്തം ഉപയോഗത്തിനുള്ളത് എന്ന നിലക്കാണ് കേസെടുത്തത്. പിന്നീട് ലഹരി കടത്തുകാരെ എൻ.സി.ബി അറസ്റ്റ് ചെയ്യുകയും ഇവരിൽനിന്ന് കൂടിയ അളവിൽ ലഹരിമരുന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതോടെ നടൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.