ഭാരത് ജോഡോ യാത്ര: ബി.ജെ.പിയുടേത് ചാരുകസേര വിമർശനങ്ങൾ മാത്രമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കെതിരെ ബി.ജെ.പി നേതാക്കൾ ഉന്നയിക്കുന്നത് കേവലം ചാരുകസേര വിമർശനങ്ങൾ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. മുൻ കോൺഗ്രസ് നേതാവ് കൂടിയായ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയുടെ വിമർശനത്തിനെതിരെയാണ് ജയ്റാം രമേശിന്റെ പ്രത്യാക്രമണം.
'ഭാരത് ജോഡോ' എന്നാൽ ഭാരതത്തെ ഒരുമിപ്പിക്കലാണ്. എന്നാൽ, ഭാരതം ഭിന്നിച്ചത് 1947 ൽ പാക്കിസ്ഥാൻ രൂപവത്കരിച്ചപ്പോഴാണ്. അത് നടന്നത് കോൺഗ്രസിന്റെ ആശീർവാദത്തോടെയുമാണ്' -ഇതായിരുന്നു ഹിമാന്തയുടെ ആക്ഷേപം. ഭാരതത്തെ ഒന്നിപ്പിക്കാനൊണെങ്കിൽ രാഹുൽ ഗാന്ധി പോകേണ്ടത് പാക്കിസ്ഥാനിലേക്കാണെന്നും ഹിമാന്ത പറഞ്ഞു.
ഹിമാന്തയുടെ വാക്കുകളെ 'അതിരുകടന്നത്' എന്നാണ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്. മുൻ കോൺഗ്രസുകാരൻ എന്ന നിലയ്ക്ക് എല്ലാദിവസവും ബി.ജെ.പിക്കാർ എഴുതിനൽകുന്നത് ഉരുവിട്ട് കൂറുതെളിയിക്കേണ്ട ബാധ്യത ഹിമാന്തയ്ക്കുണ്ടെന്നും ജയ്റാം രമേശ് തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.