തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല: തൂത്തുക്കുടിയിൽ ദമ്പതികളെ വെട്ടിക്കൊന്നു
text_fieldsചെന്നൈ: തൂത്തുക്കുടിയിൽ പ്രണയ വിവാഹം കഴിച്ച വ്യത്യസ്ത ജാതിയിൽപ്പെട്ട ദമ്പതികൾ വെേട്ടറ്റു മരിച്ചു. തൂത്തുക ്കുടി കുളത്തൂർ പെരിയാർ നഗർ തിരുമണി മകൻ സോളൈരാജ (23), ഭാര്യ പൽവാക്കുളം പേച്ചിയമ്മാൾ എന്ന ജ്യോതി (20) എന്നിവരാണ് ക ൊല്ലപ്പെട്ടത്. നാടിനെ ഞെട്ടിച്ച കൊല നടത്തിയത് ജ്യോതിയുടെ പിതാവ് അളകർ ആണെന്ന് പൊലീസ് പറഞ്ഞു.
സേ ാളൈരാജയും ജ്യോതിയും കല്ലുരണിയെന്ന സ്ഥലത്തെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായിരുന്നു. മൂന്നുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. ജ്യോതി ഗർഭിണിയായിരുന്നു. വേറെ ജാതിയിൽപ്പെട്ട സോളൈരാജിനെ വിവാഹം കഴിക്കുന്നതിനെ അളുകർ എതിർത്തിരുന്നു. തെൻറ നിർദേശം അവഗണിച്ച് വിവാഹം കഴിച്ച കാരണത്താലാണ് മകളെയും ഭർത്താവിനെയും വെട്ടിക്കൊന്നതെന്ന് അളകർ പൊലീസിന് മൊഴി നൽകി.
സോളൈരാജിെൻറ കുടുംബവീടിന് സമീപം വാടകക്കെടുത്ത ഒറ്റമുറി വീട്ടിലാണ് വിവാഹത്തിനുശേഷം ദമ്പതികൾ താമസിച്ചിരുന്നത്. ഇവരെ പുറത്ത് കാണാത്തതിനെ തുടർന്ന് സോളൈരാജിെൻറ മാതാവ് മുത്തുമാരി വീട്ടിൽചെന്ന് നോക്കിയപ്പോഴാണ് വെേട്ടറ്റ് രക്തം വാർന്നൊഴുകിയ നിലയിൽ മൃതദേഹങ്ങൾ കിടന്നിരുന്നത് കണ്ടെത്തിയത്. കുളത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത അളകറെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. സോളൈരാജും ജ്യോതിയും പട്ടികജാതിവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായിരുന്നു. സോളൈരാജ് ‘പറയർ’ വിഭാഗത്തിലും ജ്യോതി ‘പള്ളർ’ ജാതിയിലുമാണ്.
ദിവസങ്ങൾക്കുമുമ്പ് മേട്ടുപാളയത്ത് ജാതിമാറി വിവാഹം കഴിച്ച സഹോദരനെയും കാമുകിയെയും ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തിയിരുന്നു. കനകരാജ്, വിഷ്ണുപ്രിയ എന്നിവരാണ് മരിച്ചത്. കനകരാജിെൻറ സഹോദരൻ വിനോദ്കുമാർ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.