തോക്കൂ ചൂണ്ടി ഭീഷണി: ഐ.എ.എസ് ഓഫിസര്‍ പൂജാ ഖേഡ്കറുടെ മാതാവിനെതിരെ കേസ്
text_fieldsമുംബൈ: ഐ.എ.എസ് ഓഫിസര്‍ പൂജാ ഖേഡ്കറുടെ മാതാവും വിവാദത്തില്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പൂജയുടെ മാതാവ് മനോരമ ഖേഡ്കര്‍ തോക്കു ചൂണ്ടി ഭീഷണിത്തിയെന്നാണ് പരാതി. സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണ് പൂജാ ഖേഡ്കർ നിയമനടപടി നേരിടുന്നത്. ഇതിനിടെയാണ് മാതാവിനെതിരെയും കേസെടുത്തിരിക്കുന്നത്.
പുണെ ജില്ലയിലെ മനോരമ ഖേഡ്കര്‍ തോക്ക് ചൂണ്ടി ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പഴയ ദൃശ്യങ്ങളാണിവ. ഐ.പി.സി 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്, തോക്ക് കൈവശം വെച്ചതിന് ലൈസന്‍സ് ഉണ്ടോ എന്നതുള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് പുനെ റൂറല്‍ പൊലീസ് അറിയിച്ചു.
പൂജയുടെ പിതാവ് ദിലീപ് ഖേഡ്കര്‍ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സമ്പാദിച്ചതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പുനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ദിലീപ് അനധികൃതമായി ഭൂമി വാങ്ങിയതായാണ് പരാതി.
പൂജക്ക് 22 കോടി രൂപയുടെ സ്വത്ത് ഉള്ളതായും പറയപ്പെടുന്നുണ്ട്. 2024 ജനുവരിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിലായി രണ്ട് ഫ്ലാറ്റുകളും അഞ്ച് ഇടങ്ങളില്‍ ഭൂമിയുമുണ്ട്. മഹാരാഷ്ട്രയിലെ തന്നെ പാച്ചുണ്ടയിലെയും നന്ദൂരിലെയും ഭൂമി മാതാവ് സമ്മാനമായി നല്‍കിയതാണെന്നാണു പൂജയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.