മണിപ്പൂരിൽ സ്ഫോടകവസ്തു ശേഖരങ്ങൾ കണ്ടെടുത്തു
text_fieldsഇംഫാൽ: മണിപ്പൂരിലെ കാക്ചിങ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ വിവിധ ഇടങ്ങളിൽ നിന്നായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും യുദ്ധസമാന സംഭരണികളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്ന് നിരോധിത സംഘടനയായ കാംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടി (പി.ഡബ്ല്യു.ജി) യിലെ അംഗത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
കലാപത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവെച്ചതിനെത്തുടർന്ന് ഫെബ്രുവരി 13ന് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. 2027വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭയും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ജമ്മു-കശ്മീരിൽ യു.എ.പി.എ കേസുകളിൽ റെയ്ഡ്
ശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗർ, പുൽവാമ ജില്ലകളിൽ തിരച്ചിൽ നടത്തി ശ്രീനഗർ പൊലീസ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യു.എ.പി.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കോടതിയിൽ നിന്ന് വാറന്റ് ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാജ്ബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായും ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.
തിരച്ചിലിലിൽ കേസുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, ലഘുലേഖകൾ, കത്തുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.