ഇന്ത്യൻ സൈന്യത്തിന്‍റെ ഫൈറ്റിങ് ഡോഗ് സൂം വിടപറഞ്ഞു
text_fieldsഡൽഹി: ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായിരുന്ന ഫൈറ്റിങ് ഡോഗ് സൂം വിടപറഞ്ഞു. തിങ്കളാഴ്ച അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൂം. ശസ്ത്രക്രിയയ്ക്ക് ശേഷം സൂമിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാർ അറിയിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ 11.45 മുതൽ മരുന്നുകളോട് പ്രതികരിക്കാതെയായി. ശ്വാസ തടസ്സമുണ്ടായി പെട്ടെന്ന് കുഴഞ്ഞു വീണ സൂം ഉച്ചയോടെ ചാവുകയാരുന്നെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
അനന്ത്‌നാഗിലെ കോക്കർനാഗിൽ ലഷ്കറെ ത്വയിബയും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൂമിന് ഗുരുതരമായി പരിക്കേറ്റത്. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിലെ ഭാഗമായിരുന്നു സൂം. ഭീകരരെ തുരത്താനും രണ്ട് ഭീകരരെ വധിക്കാനും സൂം മുമ്പിലുണ്ടായിരുന്നതായി സൈനികർ അറിയിച്ചു.
ഭീകരർ ഒളിച്ചിരുന്ന വീട് പരിശോധിക്കുന്നതിനായി തിങ്കളാഴ്ച സൂമിനെ അയച്ചിരുന്നു. അവിടെവെച്ച് രണ്ട് തവണ വെടിയേറ്റ നായക്ക് ഗുരുതരമായി പരിക്കേറ്റു. ഭീകരരെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് സൂമിന് വീണ്ടും വെടിയേറ്റത്. എന്നാൽ അവസാന നിമിഷത്തിലും സൂം പോരാടിയെന്ന് സൈനികര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.