കശ്മീരിൽ പുതിയ നിയന്ത്രണങ്ങൾ; കരസേന മേധാവി സന്ദർശിച്ചു
text_fieldsശ്രീനഗർ: ജുമുഅ നമസ്കാരത്തിനായുള്ള ഒത്തുകൂടലിെൻറ പശ്ചാത്തലത്തിൽ വെള്ളിയാഴ് ച കശ്മീർ താഴ്വരയിൽ നഗരത്തിലും മറ്റു ഭാഗങ്ങളിലും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടു ത്തി. പുറത്ത് ഒത്തുകൂടരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകുകയും വിവിധ ഭാഗങ്ങളിൽ ബ ാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കശ്മീരിലെ ഉൾപ്രദേശങ്ങളിലെ മിക്ക പ ള്ളികളിലും ജുമുഅ നമസ്കാരം നടന്നെങ്കിലും പ്രധാന പള്ളികളിലും പുണ്യസ്ഥലങ്ങളിലും തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും ജുമുഅക്ക് അനുമതി നൽകിയില്ല.
കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ച കശ്മീരിലെത്തി. അതിർത്തി നിയന്ത്രണ രേഖയിലെ സൈനിക സന്നാഹങ്ങൾ അദ്ദേഹം വിലയിരുത്തി. പ്രദേശത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് റാവത്ത് ഇവിടെ സന്ദർശിക്കുന്നത്. കമാൻഡർമാരുമായും സൈനികരുമായും അേദ്ദഹം സംവദിച്ചു.
ആഗസ്റ്റ് അഞ്ചിന് വിച്ഛേദിക്കപ്പെട്ട ടെലിഫോൺ-ഇൻറർനെറ്റ് കണക്ഷനുകൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. എന്നാൽ, കുപ്വാര ജില്ലയിലെ പോസ്റ്റ് പെയ്ഡ് വരിക്കാർക്കുള്ള ഇൻകമിങ് കോൾ സേവനം വെള്ളിയാഴ്ച പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ബി.എസ്.എൻ.എൽ, ജിയോ, വോഡഫോൺ വരിക്കാർക്കെല്ലാവർക്കും ഈ തീരുമാനത്തിെൻറ ആനുകൂല്യം ലഭിക്കുന്നുണ്ട്.
ഔട്ട്ഗോയിങ് കോൾ സേവനം അനുവദിക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടെന്നും ഇതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രീ പെയ്ഡ് വരിക്കാർക്ക് ഒരു തരത്തിലുള്ള സേവനവും അനുവദിച്ചിട്ടില്ല.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് നിരവധി നേതാക്കൾ വീട്ടുതടങ്കലിൽ കഴിയുകയാണ്. ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നീ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് തടങ്കലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.