തേജസ്സിലേറി കരസേന മേധാവി ബിപിൻ റാവത്ത്
text_fieldsബംഗളൂരു: ഇന്ത്യയുടെ തദ്ദേശനിർമിത ലഘുയുദ്ധ വിമാനമായ തേജസ്സ് മാർക്ക്-1 െൻറ പൈലറ് റായി കരസേന മേധാവി ബിപിൻ റാവത്ത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ. എൽ) നിർമിച്ച തേജസ്സിന് മിലിറ്ററി ഏവിയേഷൻ റെഗുലേറ്റർ അന്തിമ ഒാപറേഷൻ ക്ലിയറൻസ് ല ഭ്യമായതിന് പിന്നാലെയാണ് എയ്റോ ഇന്ത്യ വ്യോമയാന പ്രദർശനത്തിനിടെ കരസേന മേധാവി ബി പിൻ റാവത്ത് ആദ്യമായി തേജസ്സ് പറത്തുന്നത്.
അന്തിമ അനുമതി ലഭിച്ചതോടെ ഇനി മുതൽ വ്യോമസേനയുടെ യുദ്ധവിമാന ശ്രേണിയിൽ തേജസ്സും ഉൾപ്പെടും. മികച്ച യുദ്ധവിമാനമാണ് തേജസ്സെന്നും ഇത് യഥാർഥ്യമാക്കിയ വ്യോമസേന മേധാവി ബി.എസ്. ധനോവയോട് നന്ദിയുണ്ടെന്നും തേജസ്സിൽ പരീക്ഷണ പറത്തൽ നടത്തിയശേഷം ബിപിൻ റാവത്ത് പറഞ്ഞു. യെലഹങ്ക വ്യോമയാന താവളത്തിെൻറ ആകാശപരിധിയിൽ 30 മിനിറ്റോളമാണ് കരസേന മേധാവി തേജസ്സ് പറത്തിയത്. 2013ൽ പ്രാഥമിക പ്രവർത്തന അനുമതി ലഭിച്ചതിനുശേഷം ഏറെ കടമ്പകൾ കടന്നാണ് തേജസ്സ് ഈ നേട്ടം കൈവരിച്ചത്. തേജസ്സ് മാർക്ക്-1 യുദ്ധ വിമാനം 2016ൽ വ്യോമസേന ഏറ്റെടുത്തിരുന്നെങ്കിലും യുദ്ധമുഖത്ത് ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല.
വിദൂര മിസൈൽ ശേഷി, പറക്കുന്നതിനിടെ ഇന്ധനം നിറക്കാനുള്ള സംവിധാനം തുടങ്ങിയവയാണ് തേജസ്സിെൻറ പ്രത്യേകത. മീഡിയം വെയിറ്റ് ഫൈറ്റർ എന്നറിയപ്പെടുന്ന തേജസ്സിെൻറ മാർക്ക് -2 പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡി.ആർ.ഡി.ഒയുടെ സ്വതന്ത്ര ഏജൻസിയായ എയ്റോനോട്ടിക്കൽ ഡെവലപ്മെൻറ് ഏജൻസിയാണ് തേജസ്സ് രൂപകൽപന ചെയ്തത്. മൂന്നര പതിറ്റാണ്ട് നീണ്ട പരീക്ഷണഘട്ടങ്ങൾ കടന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്സ് േസനയുടെ ഭാഗമാകുന്നത്. അതേസമയം, അന്തിമ അനുമതി ലഭിച്ചതോടെ ഈ വർഷം അവസാനത്തോടെ 16 തേജസ്സ് മാർക്ക് ഒന്ന് വിമാനങ്ങൾ വ്യോമസേനക്ക് കൈമാറുമെന്ന് എച്ച്.എ.എൽ ചെയർമാൻ ആർ. മാധവൻ അറിയിച്ചു.
16 എണ്ണം ഈ വർഷവും നാലെണ്ണം അടുത്തവർഷവും നൽകുമെന്നും ഇതിനായി എച്ച്.എ.എല്ലിെൻറ ബംഗളൂരുവിലെ കോപ്ലക്സിൽ 1,380 കോടിയുടെ നിക്ഷേപം ഉപയോഗിച്ച് നിർമാണശേഷി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
83 തേജസ്സ് വിമാനങ്ങൾ നിർമിക്കാനുള്ള കരാർ വ്യോമസേനയിൽനിന്നു ലഭിച്ചാൽ അതിനനുസരിച്ച് നിർമാണശേഷി വർധിപ്പിക്കാനാണ് തീരുമാനം. 83 എണ്ണം കൂടി വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പ്രാഥമിക അനുമതി ലഭിച്ചപ്പോൾതന്നെ 16 തേജസ്സ് വിമാനങ്ങൾ വ്യോമസേനക്ക് കൈമാറിയിരുന്നു. ഇത് ഉൾപ്പെടെ 20 എണ്ണമാണ് ആയുധസജ്ജമാക്കി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.