കരസേന മേധാവി നേപ്പാൾ സന്ദർശനത്തിന്
text_fieldsന്യൂഡൽഹി: ഉന്നത സൈനികതല ചർച്ചകൾക്കായി കരസേന മേധാവി ജനറൽ എം.എം. നരവനെ അടുത്ത മാസം മൂന്നുമുതൽ ആറുവരെ നേപ്പാളിൽ സന്ദർശനം നടത്തും. അതിർത്തി പ്രശ്നങ്ങളെത്തുടർന്ന് ഉലഞ്ഞുനിൽക്കുന്ന ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം പൂർവസ്ഥിതിയിലാക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് സന്ദർശനം.
സന്ദർശന വേളയിൽ പരമ്പരാഗത പതിവനുസരിച്ച് നേപ്പാൾ സൈന്യത്തിെൻറ ജനറൽ പദവി ബഹുമാന സൂചകമായി പ്രസിഡൻറ് ബിദ്യാദേവി ഭണ്ഡാരി ജനറൽ എം.എം. നരവനെക്ക് സമർപ്പിക്കും. സമാനരീതിയിൽ നേപ്പാളിെൻറ കരസേന മേധാവി ജനറൽ പൂർണചന്ദ്ര ഥാപ്പക്കും ആദരസൂചകമായി ഇന്ത്യൻ കരസേനയുടെ നേതൃപദവി ബഹുമതി നൽകും.
പ്രതിരോധ-സുരക്ഷ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം ശക്തമാക്കുന്നതിനുതകുന്ന ചർച്ചകൾ നടക്കുമെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മേയിൽ ഉത്തരാഖണ്ഡിെൻറ പലഭാഗങ്ങളും തങ്ങളുടേതെന്ന അവകാശവാദത്തോടെ നേപ്പാൾ ഭൂപടം പുറത്തിറക്കിയതാണ് ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തിന് വിള്ളൽ വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.