അതിർത്തി തർക്കം; ഇന്ത്യയെ ചർച്ചക്ക് ക്ഷണിച്ച് ചൈന
text_fieldsന്യൂഡൽഹി: അതിർത്തി വീണ്ടും സംഘർഷഭരിതമായതിനിടെ ഇന്ത്യയെ ചർച്ചക്ക് ക്ഷണിച്ച് ചൈന. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗിയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിനെത്തിയതാണ് ഇരുവരും. എന്നാൽ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
അതേസമയം അതിര്‍ത്തി തര്‍ക്കം നയതന്ത്ര മാര്‍ഗത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. അതിര്‍ത്തിയിലെ സംഭവങ്ങള്‍ ഉഭയകക്ഷി ബന്ധത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യ, ചൈന അതിര്‍ത്തിയിലെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ പറഞ്ഞിരുന്നു. വ്യാഴാഴ്ച ലേയിലെത്തിയ ശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്തു. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണ്. സാഹചര്യം കണക്കിലെടുത്ത് സുരക്ഷയ്ക്കായി ചില മുൻകരുതൽ വിന്യാസങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞ രണ്ടു–മൂന്നു മാസമായി അതിർത്തി സംഘർഷഭരിതമാണ്. സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇടപെടലുകൾ തുടരുകയാണ്. ഈ ചർച്ചകളിലൂടെ എന്ത് വ്യത്യാസങ്ങളുണ്ടെങ്കിലും പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.