ആർമി കോച്ചിങ് നൽകി: കശ്മീരിലെ ഒമ്പതുകുട്ടികൾ എൻട്രൻസ് പാസായി
text_fieldsന്യൂഡൽഹി: കശ്മീരിലെ യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിെൻറ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പരിശീലനപരിപാടിയിൽ ഒമ്പതു പേർ െഎ.െഎ.ടിയിലേക്കുള്ള പ്രവേശന പരീക്ഷ പാസായി. സൂപ്പർ 40 എന്ന പേരിൽ സൈന്യം നടത്തിയ പരിശീലനപരിപാടിയിൽ 40 കുട്ടികളാണ് പെങ്കടുത്തത്. ഇതിൽ രണ്ടു പെൺകുട്ടികളടക്കം 28 പേർ ജോയിൻറ് എൻട്രൻസ് പരീക്ഷയിൽ മെയിൻ പരീക്ഷ പാസായിരുന്നു. അഞ്ചുപേർ വ്യക്തിപരമായ കാരണങ്ങളാൽ പരീക്ഷ എഴുതിയിരുന്നില്ല.
ശ്രീനഗറിലാണ് പരിശീലന പരിപാടി നടത്തിയിരുന്നത്. ഇൗ വർഷം അഞ്ചു പെൺകുട്ടികളാണ് സൂപ്പർ 40 ബാച്ചിൽ ഉണ്ടായിരുന്നത്.
സേനയും സെൻറർ ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റി ആൻറ് ലേണിങ്ങും സംയുക്തമായാണ് കോച്ചിങ് നൽകിയത്.
ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള കശ്മീരി യുവജനതയുടെ ഉയർച്ചക്കുവേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി നടത്തിയതെന്ന് സൈന്യം അറിയിച്ചു.
മൂന്നുവർഷമായി സൂപ്പർ 40 ബാച്ച് നടത്തിവരുന്നുണ്ടെന്നും ആദ്യമായാണ് ഒമ്പതുപേർ ജെ.ഇ.ഇ പാസാകുന്നതെന്നും അധികൃതർ അറിയിച്ചു. കരസേന മേധാവി ബിപിൻ റാവത്ത് എൻട്രൻസ് പാസായ വിദ്യാർഥികളെ നേരിട്ട് അനുമോദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.