കശ്മീരിൽ സൈനിക പരീക്ഷക്ക് വൻ പങ്കാളിത്തം
text_fieldsശ്രീനഗർ: കശ്മീർ താഴ്വരയിൽ ഹർത്താലും സംഘർഷവും കത്തിനിൽക്കെ, സൈനിക പരീക്ഷക്ക് കശ്മീരി യുവാക്കളുടെ വൻ പങ്കാളിത്തം. കരസേന ജൂനിയർ കമീഷൻഡ് ഒാഫീസർ തസ്തികയിലേക്കുള്ള പ്രവേശന പരീക്ഷയിൽ 799 കശ്മീരി യുവാക്കൾ പെങ്കടുത്തതായി സൈനിക ഒാഫീസർ പറഞ്ഞു. പട്ടാനിലൂം ശ്രീനഗറിലും നടത്തിയ കോമൺ എൻട്രൻസ് പരീക്ഷക്കാണ് യുവാക്കൾ കുട്ടേത്താടെ എത്തിയത്. അപേക്ഷ നൽകിയ 815 യുവാക്കളിൽ 16 േപർ ഇതിനകം ശാരീരിക, മെഡിക്കൽ പരീക്ഷ പാസായിട്ടുണ്ട്.
ഹിസ്ബുൽ മുജാഹിദീൻ കമാണ്ടർ ബുർഹാൻ വാനിയുടെ പിൻഗാമി സബ്സർ അഹമ്മദ് ഭട്ട് കഴിഞ്ഞ ദിവസം സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് താഴ്വര സംഘർഷഭരിതമാണ്. സൈനിക സേവനത്തിനുള്ള യുവാക്കളുടെ അവസരം നഷ്ടപ്പെടരുതെന്നതിനാലാണ് സാഹചര്യം അനുകൂലമല്ലാതിരുന്നിട്ടും റിക്രൂട്ട്‌മെന്റ് നടപടികളുമായി മുന്നോട്ടുപോയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സൈന്യം ഹിസ്ബുൽ മുജാഹിദീൻ കമാണ്ടർ സബ്‌സര്‍ അഹ്മദിനെ വധിച്ചത്. തുടർന്ന് കശ്മീരിൽ പലഭാഗത്തും അധികൃതർ കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.