കരസേനയിൽ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും വിലക്ക്
text_fieldsന്യൂഡൽഹി: ഉദ്യോഗസ്ഥർക്കും സൈനികർക്കും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വിലക്കി കരസേന. ഇവ ഉൾപ്പടെ 89 ആപ്പുകൾക്ക് ജൂലൈ 15 മുതൽ കരസേന വിലക്കേർപ്പെടുത്തി.
വിവരചോർച്ചയാണ് വിലക്കിന് പ്രധാനകാരണമായി പറയുന്നത്. രഹസ്യവിവരങ്ങൾ ഈ ആപുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിൻെറ കണ്ടെത്തൽ. ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. നിരോധിച്ച ആപ്പുകളിൽ 59 എണ്ണവും ചൈനയുമായി ബന്ധപ്പെട്ടവയാണ്.
കഴിഞ്ഞ നവംബറിൽ വാട്സ് ആപിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കരസേന നിർദേശിച്ചിരുന്നു. പാകിസ്താൻ ഏജൻറുമാർ ഹണിട്രാപ്പിലൂടെ വ്യാപകമായി വിവരം ചോർത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആപ്പുകൾക്കും കരസേനയിൽ വിലക്കേർപ്പെടുത്തിയത്. നേരത്തെ നാവികസേനയും ഫേസ്ബുക്ക് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. തുറമുഖങ്ങളിലും യുദ്ധക്കപ്പലുകളിലും ഫോണുകൾക്കും നാവികസേന നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.