യോദ്ധാക്കളല്ലാത്ത വിഭാഗങ്ങളെ യുദ്ധമുഖങ്ങളിൽ നിയമിക്കും
text_fieldsന്യൂഡൽഹി: യോദ്ധാക്കളല്ലാത്ത വിഭാഗങ്ങളെ യുദ്ധമുഖങ്ങളിൽ നിയമിക്കരുെതന്ന ആവശ്യം സൈന്യം നിരസിച്ചു. യുദ്ധമായാലും സമാധാനരംഗത്തായാലും സേനവിഭാഗങ്ങൾ ജോലി നിർവഹിക്കണമെന്നും അവർ ഏതെങ്കിലും ഒറ്റെപ്പട്ട അറകളിൽ കഴിയേണ്ടവരല്ലെന്നും സേന കമാൻഡർമാരടക്കം പെങ്കടുത്ത ഉന്നതതല യോഗം വ്യക്തമാക്കി. സൈന്യത്തിെൻറ ഭാഗമായി പ്രവർത്തിക്കുന്ന ഇതരവിഭാഗങ്ങളെ ഫീൽഡിൽ നിയമിക്കുന്നതിെന ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥർ നൽകിയ ഹരജിയിൽ സുപ്രീംകോടതി സർക്കാറിെൻറ പ്രതികരണം തേടിയ സാഹചര്യത്തിലാണ് കരസേന കമാൻഡർമാരുടെ യോഗം വിഷയം ചർച്ച ചെയ്തത്.
അതേസമയം, സർവിസിലുള്ള സൈനികർ നേരിടുന്ന പ്രശ്നങ്ങളിൽ ‘ആവശ്യമായ തിരുത്തലുകൾ’ ആകാമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുദ്ധസാഹചര്യങ്ങൾ നേരിടുന്നതിൽ വേണ്ടത്ര പരിശീലനം നേടാത്ത വിഭാഗത്തെ ഒാപറേഷനൽ ഫീൽഡിൽ നിയമിക്കുന്നതിനെ ചോദ്യംെചയ്താണ് സുപ്രീംകോടതിയിൽ ഹരജി എത്തിയത്. സേനയിലെ എല്ലാ വിഭാഗങ്ങളും ഒാപറേഷൻ രംഗത്ത് സജ്ജരാണെന്ന കാര്യത്തിൽ ഒരുതർക്കത്തിനും വകയില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയതായി സേന പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.