വനിതാ മിലിട്ടറി പൊലീസിെൻറ ആദ്യബാച്ച് പുറത്തിറങ്ങി
text_fieldsബംഗളൂരു: ഇന്ത്യൻ സൈന്യത്തിലെ വനിതാ മിലിട്ടറി പൊലീസിൽ രണ്ടു മലയാളികൾ ഉൾപ്പെെട 83 പേരടങ്ങുന്ന ആദ്യ ബാച്ച് പുറത്തിറങ്ങി. തിരുവനന്തപുരം സ്വദേശിനികളായ പി.എസ്. അർച്ചന, എസ്.ആർ. ഗൗരി എന്നിവരാണ് വനിതാ മിലിട്ടറി പൊലീസിെൻറ ചരിത്ര ബാച്ചിെല മലയാളികൾ.
ബംഗളൂരുവിലെ മിലിട്ടറി പൊലീസ് കോർ ആൻഡ് സ്കൂളിെൻറ ദ്രോണാചാര്യ പരേഡ് മൈതാനിയിൽ നടന്ന ചടങ്ങിൽ സി.എം.പി. ആന്‍ഡ് എസ് കമാന്‍ഡൻറ് ബ്രിഗേഡിയര്‍ സി. ദയാലന്‍ പാസിങ് ഔട്ട് പരേഡ് വിലയിരുത്തി.
ബംഗളൂരു ഒാസ്റ്റിൻ ടൗണിലെ മിലിട്ടറി പൊലീസ് കോർ (സി.എം.പി) ക്യാമ്പിൽ 61 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് സേവനത്തിനായി ഇവർ പുറത്തിറങ്ങുന്നത്. ഒാഫീസർ റാങ്ക് പദവിക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് വനിതകളെ നിയമിക്കുന്നത്.
ലാൻസ് നായിക് റാങ്കിൽ ഇവരെ വിവിധ ഡിവിഷനുകളിൽ നിയമിക്കും. കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ലെഫ്റ്റനൻറ് കേണൽ ജൂലിയുടെ നേതൃത്വത്തിൽ 100 വനിതകളെ ഉൾെപ്പടുത്തി 61 ആഴ്ചത്തെ പരിശീലനം ആരംഭിച്ചത്. 2037 -ഓടെ 1,700 വനിതാ മിലിട്ടറി െപാലീസിനെ നിയമിക്കുകയാണ് പ്രതിരോധമന്ത്രാലയത്തിെൻറ ലക്ഷ്യം.
യൂനിഫോമിെൻറയും ജോലിയുടെയും കാര്യത്തിൽ പുരുഷ മിലിട്ടറി പൊലീസിനു സമാനമാണ് വനിതാ മിലിട്ടറി പൊലീസും. കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ ശ്രദ്ധിക്കണം. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോക്സോ കേസുകളിലെ അന്വേഷണം കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എല്ലാ റാങ്കുകളിലുമുള്ള ഉദ്യോഗസ്ഥരെ സഹായിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പൊലീസ് സഹായം നല്‍കുക തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.
കേന്റാൻമെൻറുകൾ, സേനാ ആസ്ഥാനങ്ങൾ, സൈനിക വാഹനങ്ങളുടെ നീക്കം തുടങ്ങിയവക്ക് സുരക്ഷയൊരുക്കുന്നതും കരസേനയുടെ മിലിട്ടറി പൊലീസ് വിഭാഗമാണ്.
യുദ്ധത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പുകള്‍ നടത്തുക, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോള്‍ സ്ത്രീകളെ പരിശോധിക്കുക, അതിര്‍ത്തികളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക തുടങ്ങിയവ വനിത മിലിട്ടറി പൊലീസിെൻറ ഡ്യൂട്ടിയായിരിക്കും. ആയുധ പരിശീലനവും ശാരീരിക പരിശീലനവും ഉൾപ്പെടെ പൂർത്തിയാക്കിയാണ് ഇവർ പുറത്തിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.