പാക് ഷെല്ലാക്രമണം: സൈനികൻ മരിച്ചു
text_fieldsജമ്മു: നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ മരിച്ചു. ഒരു െലഫ്റ്റനൻറ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആക്രമണം രണ്ട് മണിക്കൂറോളം നീണ്ടു. പരിക്കേറ്റവരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് െലഫ്. കേണൽ എൻ.എൻ. ജോഷി അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസമാണ് പൂഞ്ച്, രജൗരി ജില്ലകളിലെ സൈനിക പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കുംനേരെ പാക് സേന വിവേചന രഹിതമായി ആക്രമണം നടത്തുന്നത്.
അതേസമയം പാക് ആക്രമണം അതിർത്തി കടന്നുള്ള വ്യാപാരത്തെ ബാധിച്ചിട്ടില്ല. ചൊവ്വ മുതൽ വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലാണ് ചരക്കുനീക്കം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.