ഇനി ലക്ഷ്യം ഇവർ; 10 ഭീകരരുടെ പട്ടിക തയാറാക്കി സൈന്യം
text_fieldsശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ റിയാസ് നായ്കുവിനെ വധിച്ചതിന് പിന്നാലെ 10 ഭീകരരുടെ കൂടി പട്ടിക തയ്യാറാക്കി ഇന്ത്യൻ സൈന്യം. കശ്മീരിൽ പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുൽ മുജാഹിദീെൻറ പുതിയ കമാൻഡർ ഡോ. സൈഫുള്ള എന്ന ഗാസി ഹൈദർ അഥവാ ഡോക്ടർ സാഹിബ് ഉൾപ്പെടെ 10 പേരാണ് ഇന്ത്യൻ സേനയുടെ ഹിറ്റ്ലിസ്റ്റിലുള്ളത്.
അഷ്റഫ് മൗലവി എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാൻ എന്ന മൻസൂറുൽ ഇസ്ലാം, ജുനൈദ് സെഹ്റായ്, തുറാബി മൗലവി എന്നറിയപ്പെടുന്ന മോം അബ്ബാസ് ഷെയ്ക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഹിസ്ബുൽ മുജാഹിദീൻ ഭീകരർ.
സാഹിദ് സർഗർ (ജയ്ഷെ മുഹമ്മദ്), ഷകൂർ (ലശ്കറെ ത്വയ്ബ), ഫൈസൽ ഭായ് (ജയ്ഷെ മുഹമ്മദ്), ഷെറാസ് അൽ ലോൺ, സലീം പരായ് (ജയ്ഷെ മുഹമ്മദ്), ഉവൈസ് മല്ലിക് (ലശ്കറെ ത്വയ്ബ) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.
അവന്തിപ്പോരയിൽ അടുത്തിടെ നടന്ന ഏറ്റുമുട്ടലിനിടെയാണ് റിയാസ് നായ്കുവിനെ സൈന്യം വധിച്ചത്. ഏപ്രിലിൽ മാത്രം 28 ഭീകരരെയാണ് അതിർത്തിയിൽ സൈന്യം വധിച്ചത്.
ഈ വർഷം ഇതുവരെ 64 ഭീകരവാദികളെ സൈന്യം വധിച്ചിട്ടുണ്ട്. 2019ൽ 152 ഭീകരരാണ് ജമ്മു - കശ്മീരിൽ കൊല്ലപ്പെട്ടത്. 2018ൽ ഇത് 215 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.