വിശന്നുവലഞ്ഞ ഭിന്നശേഷി ബാലന് അന്നമൂട്ടി സൈനികൻ; വിഡിയോ വൈറൽ
text_fieldsശ്രീനഗർ: ശ്രീനഗറിലെ പഴയ നഗരത്തിൽ വിശന്നുവലഞ്ഞ് ഭക്ഷണത്തിന് കൈനീട്ടിയ ഭിന്നശ േഷിക്കാരനായ ബാലന് സി.ആർ.പി.എഫ് സൈനികൻ സ്വന്തം കൈയാൽ അന്നമൂട്ടുന്ന ഹൃദയസ്പർ ശിയായ വിഡിയോ വൈറലായി. 49ാം ബറ്റാലിയനിലെ ഹവിൽദാർ ഡ്രൈവർ ഇഖ്ബാൽ സിങ്ങിനെ നവാകദാൽ മേഖലയിൽ ക്രമസമാധാന പരിപാലനത്തിനായി നിയോഗിച്ചതായിരുന്നു. ജോലിക്കിടെ ഉച്ച ഭക്ഷണത്തിനായിറങ്ങുന്നതിനിടെയാണ് ഒരു കുട്ടി ഭക്ഷണത്തിന് കൈനീട്ടുന്നത് ഇഖ്ബാൽ സിങ് കണ്ടത്. ഭക്ഷണം വെച്ചുനീട്ടിയെങ്കിലും ബാലന് അത് വാങ്ങി തനിയെ കഴിക്കാനുള്ള ശേഷിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഉടൻ പാത്രത്തിൽനിന്ന് കുട്ടിക്ക് ഭക്ഷണം വായിൽ വെച്ചുകൊടുക്കുകയായിരുന്നുവെന്ന് സിങ് പറഞ്ഞു. ഒരു ഷോപ്പിെൻറ മുന്നിലെ തിണ്ണയിൽ അവനെ ഇരുത്തിയാണ് സൈനികൻ കുഞ്ഞുവയറിെൻറ വിശപ്പകറ്റിയത്. ഈ ദൃശ്യം അടുത്തുള്ള ആരോ പകർത്തി. സമൂഹ മാധ്യമങ്ങളിൽ വൻതോതിലുള്ള സ്വീകാര്യതയാണിതിന് ലഭിച്ചത്. സൈനികനെ വാനോളം പുകഴ്ത്തുന്ന കമൻറുകളും പ്രവഹിക്കുന്നു. ഭക്ഷണം മുഴുവൻ കഴിപ്പിച്ചശേഷം ബാലെൻറ മുഖം തുടച്ചു വൃത്തിയാക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്തു സിങ്. സൈനികെൻറ മാനുഷികതയെക്കുറിച്ചറിഞ്ഞ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ, ഇഖ്ബാൽ സിങ്ങിനെ ആദരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ പുൽവാമയിൽ ഭീകരാക്രമണം നടന്ന വാഹനവ്യൂഹത്തിലെ ഒരു ട്രക്കിെൻറ ഡ്രൈവറായിരുന്നു സിങ്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി സൈനികരെ ആശുപത്രിയിൽ എത്തിക്കുന്നതിൽ സിങ് മുൻപന്തിയിലുണ്ടായിരുന്നു. കൈമെയ് മറന്ന അധ്വാനത്തിന് അന്നും മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു ഇഖ്ബാൽ സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.