സൈനിക നീക്കത്തിൽ വ്യോമമാർഗം അവഗണിക്കപ്പെട്ടു
text_fieldsപുൽവാമ: ‘‘കശ്മിർ താഴ്വരയിൽ ഞങ്ങളുടെ സുരക്ഷ ആശങ്കയിലാണ്. ജമ്മുവിനും കശ്മീരി നുമിടയിൽ യാത്ര വളരെ അപകടകരമാണ്. എന്തുകൊണ്ടാണ് സി.ആർ.പി.എഫ് ജവാന്മാരെ വ്യോമ മാർഗം കൊണ്ടുപോകാതിരുന്നത്? ബുള്ളറ്റ് പ്രൂഫ് ബസുകളെങ്കിലും ഉപയോഗിക്കാമായി രുന്നു’’- ഒരു സി.ആർ.പി.എഫ് ജവാൻ വാർത്തവെബ്െെസറ്റായ ക്വൻറിനോട് പറഞ്ഞു. പേര് വെളിെപ്പടുത്തരുതെന്ന വ്യവസ്ഥയോടെയാണ് ജവാൻ സംസാരിച്ചത.് 2500ലേറെ ജവാന്മാർ 78 സൈനിക വാഹനങ്ങളിൽ പോകുേമ്പാഴാണ് ചാവേറാക്രമണമുണ്ടായത്.
‘‘വ്യോമമാർഗം ജവാന്മാരെ എത്തിക്കണമെന്ന ആവശ്യം ഇൗയാഴ്ച ആദ്യം സി.ആർ.പി.എഫ് ആഭ്യന്തരവകുപ്പിനോട് ഉന്നയിച്ചെങ്കിലും അവഗണിക്കപ്പെട്ടു. ഒരു മറുപടിയും ലഭിച്ചില്ല. ഹിമപാതത്തിൽ റോഡ് തടസ്സപ്പെട്ട് നിരവധി ജവാന്മാർ ദിവസങ്ങളായി ജമ്മുവിൽ കുടുങ്ങി. ഫെബ്രുവരി നാലിന് വാഹനവ്യൂഹം പോയതിന് ശേഷം സൈനിക നീക്കം ഉണ്ടായില്ല. പിന്നീട് 14നാണ് വാഹനങ്ങൾ പുറപ്പെട്ടത്. അതിനു നേരെയാണ് ചവേറാക്രമണമുണ്ടായത്. ആകാശമാർഗം സൈനികരെ എത്തിക്കാൻ ഒരുശ്രമവും ഉണ്ടായില്ല.
പുൽവാമയിൽ സംഭവിച്ചത് സമ്പൂർണ സുരക്ഷാവീഴ്ചയാണെന്ന് താഴ്വരയിൽനിന്ന് കോൺവോയ് കമാൻഡറായി വിരമിച്ച സി.ആർ.പി.എഫ് െഎ.ജി പി.എസ്. പൻവാർ പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു. 78 വാഹനങ്ങളുടെ നീണ്ട നിരയും ഭീകരവാദികളെ തുണച്ചുവെന്ന് കരുതണം. സിവിൽ വാഹനങ്ങളും ആ സമയം റോഡിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.