തെരഞ്ഞെടുപ്പ് കമീഷന് പക്ഷപാതം –രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണഘടനാ സ്ഥാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യഷൻ അമിത് ഷാക്കുംവേണ്ടി തകർക്കുകയാണ് കമീഷൻ ചെയ്യുന്നതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മോദിക്കും അമിത് ഷാക്കുമെതിരായ നിരവധി പരാതികളിൽ കമീഷൻ ക്ലീൻ ചിറ്റ് നൽകിയതിന് പിറ്റേന്നാണ് രാഹുലിെൻറ രൂക്ഷ വിമർശനം. ബി.ജെ.പിയുടെ വിഷയങ്ങൾ വരുേമ്പാൾ കമീഷൻ നേരായ പാതയിലാണെന്നു രാഹുൽ പരിഹസിച്ചു. പ്രതിപക്ഷത്തിെൻറ വിഷയങ്ങളാകുേമ്പാൾ പൂർണമായും പക്ഷപാതപരവുമാണ്. ആർ.എസ്.എസും ബി.ജെ.പിയും എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കുമേലും സമ്മർദം ചെലുത്തുകയാണ്. സുപ്രീംകോടതി, റിസർവ് ബാങ്ക്, തെരഞ്ഞെടുപ്പ് കമീഷൻ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും ഇത് കാണുന്നുണ്ട്. ഇന്ത്യൻ സേന നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും രാഹുൽ ഒാർമിപ്പിച്ചു.
മുൻ യു.പി.എ സർക്കാറിെൻറ കാലത്ത് നടന്ന മിന്നലാക്രമണങ്ങളെ വിഡിയോ െഗയിമായി പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി ഇന്ത്യൻ സേനയെ അപമാനിച്ചു. വ്യോമ-കര-നാവിക സേനകൾ സ്വകാര്യ സ്വത്താണെന്നാണ് പ്രധാനമന്ത്രി കരുതുന്നത്. യു.പി.എ സർക്കാർ ആറു മിന്നലാക്രമണങ്ങൾ നടത്തിയതിെൻറ രേഖകൾ ജനറൽ വിക്രം സിങ് ഹാജരാക്കിയിട്ടുണ്ട്. കോൺഗ്രസ് അല്ല, ഇന്ത്യൻ ൈസന്യമാണ് അത് ചെയ്തത്. കോൺഗ്രസ് അതിനെ രാഷ്ട്രീയവത്കരിച്ചിട്ടുമില്ല.
െഎക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച മസ്ഉൗദ് അസഹ്റിനെ പാകിസ്താനിലേക്ക് ഭീകരപ്രവർത്തനത്തിന് അയച്ചത് ആരാണെന്ന് രാഹുൽ ചോദിച്ചു. മസ്ഉൗദ് അസ്ഹറിനെതിരെ കർശന നടപടി എടുക്കണം. എന്നാൽ, ആരാണ് ഭീകരതക്കുമുന്നിൽ മുട്ടുമടക്കി അയാളെ പാകിസ്താനിലേക്ക് അയച്ചത്? കോൺഗ്രസല്ല, ബി.െജ.പിയാണ്. റഫാൽ ഇടപാടിൽ മോദിയെ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ, അത് അനിൽ അംബാനിയുടെ വീട്ടിൽ വെച്ചായാലും താൻ തയാറാണെന്നു വ്യക്തമാക്കി.
പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒരു വാർത്താസമ്മേളനം പോലും നടത്താത്തതെന്ന് വിദേശ മാധ്യമപ്രവർത്തകർപോലും ചോദിക്കുന്നുണ്ടാകും. വിദേശ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്തെ മാധ്യമപ്രവർത്തകർക്കു മുന്നിലെങ്കിലും വാർത്താസമ്മേളനം നടത്താൻ മോദി തയാറാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
രാഹുലിന് പരാജയ ഭീതിയിൽനിന്നുള്ള നിരാശ–ബി.ജെ.പി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരാജയഭീതിയിൽനിന്നും അമേത്തിയും റായ്ബറേലിയും നഷ്ടമാവുമെന്ന തിരിച്ചറിവിൽനിന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മോദി വിമർശനമെന്ന് ബി.ജെ.പി. രാജ്യമെമ്പാടും നിന്നുള്ള തിരിച്ചടിയും തങ്ങളുടെ അവശേഷിക്കുന്ന കോട്ടകളായ യു.പിയിലെ രണ്ടു സീറ്റുകളും കൈവിട്ടുപോകുമെന്ന വെപ്രാളത്തിൽനിന്നുമാണ് ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ വാർത്തസമ്മേളനത്തിൽ പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിച്ചതെന്നും ബി.ജെ.പി വക്താവ് ജി.വി.എൽ. നരസിംഹ റാവു ആരോപിച്ചു.
‘‘താഴെത്തട്ടിൽനിന്നുള്ള വിവരം അമേത്തിയിൽ രാഹുൽ ഗാന്ധിക്ക് വൻതോൽവിയുണ്ടാകുമെന്നാണ്. ഇതു മറികടക്കാൻ പണവും മദ്യവും ഒപ്പം ആയുധങ്ങളും വിതരണം ചെയ്യുന്നതായാണ് വാർത്തകൾ. അമേത്തി വീഴുന്നത് കോൺഗ്രസിന് വലിയ നിരാശ സൃഷ്ടിക്കും. മോദി തിരിച്ചുവരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അത് രാഹുലിനും അറിയാവുന്നതുകൊണ്ടാണ് അസത്യ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നത്’’ -റാവു വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
കോൺഗ്രസ് ശക്തമായ മത്സരത്തിനില്ലാത്ത സ്ഥലങ്ങളിൽ ബി.ജെ.പിയുടെ വോട്ട് ഭിന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഇൗ ഭീതിയുടെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.