ജവാെൻറ അന്തിമ ചടങ്ങുകൾക്കായി മാതാപിതാക്കൾ താണ്ടുന്നത് 2000 കിലോമീറ്റർ
text_fieldsബംഗളുരു: രാജ്യത്തിന് വേണ്ടി ഭീകരവിരുദ്ധ പോരാട്ടം നടത്തുകയും ശൗര്യചക്ര നേടുകയും ചെയ്ത യുവ സൈനികന് അന്തിമോപച ാരമര്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ താണ്ടുന്നത് രണ്ടായിരം കിലോമീറ്റര്‍. ശൗര്യചക്ര നേടിയ കേണല്‍ നവ്ജോത് സിങ് ബ ാൽ വ്യാഴാഴ്ചയാണ് ക്യാന്‍സര്‍ ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.ലോക്ക്ഡൗൺ മൂലം വിമാനസർവീസുകളില്ലാ ത്തതിനാൽ മകനെ അവസാനമായി കാണാൻ മാതാപിതാക്കൾ ഗുരുഗ്രാമിൽ നിന്നും ബംഗളൂരുവിലേക്ക് റോഡ് മാർഗം പുറപ്പെടുകയായിരുന്നു.
കരസേനയുടെ ഭീകരവിരുദ്ധ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിന്‍റെ ഭാഗമായിരുന്നു കേണല്‍ നവ്ജോത് സിങ് ബാല്‍. 39 കാരനായ ബാൽ രണ്ടു വർഷമായി കാൻസറിനെതിരെ പൊരുതുകയായിരുന്നു. പഞ്ചാബ് സ്വദേശിയായ നവ്ജോത് റിട്ടയേർഡ് ലഫ്. കേണൽ കർണെയ്ൽ സിങ് ബാൽ – രമീന്ദർ കൗർ ദമ്പതികളുടെ മകനാണ്.
നവ്ജോതിെൻറ മാതാപിതാക്കളെ ബംഗളുരുവിലെത്തിക്കാൻ എത്തിക്കാന്‍ വ്യോമസേന വിമാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും പ്രത്യേക സാഹചര്യത്തില്‍ സാധിക്കാതെ വരികയായിരുന്നു. മൃതദേഹം ഡൽഹിയിലെത്തിച്ച് ബറാർ സ്ക്വയറിൽ സംസ്കരിക്കാമെന്ന് സേന നിര്‍ദേശങ്ങള്‍ വച്ചിരുന്നെങ്കിലും സംസ്കാരം ബെംഗളുരുവില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ നവ്ജോതിന്‍റെ മാതാപിതാക്കള്‍ ബംഗളുരുവിലെത്തും.
2002ൽ കരസേനയിൽ ചേർന്ന നവ്ജോതിന് 2003ൽ കശ്മീരിലെ ഭീകരര്‍ക്കെതിരായ പോരാട്ടത്തിനാണ് ശൗര്യചക്ര നേടിയത്. പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിൻെറ കമാൻഡിങ് ഓഫിസറായിരുന്നു അേദ്ദഹം. ഭാര്യ: അർതി. രണ്ട് ആൺമക്കളും ഭാര്യക്കുമൊപ്പം ബെംഗളുരുവിലായിരുന്നു നവ്ജോത് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.