അസം പൗരത്വപട്ടികയിൽ ഉൾപ്പെടുമെന്ന പ്രതീഷയിൽ സനാഉല്ല
text_fieldsന്യൂഡൽഹി: അസം ദേശീയ പൗരത്വപട്ടികയിൽ തങ്ങളും ഉൾപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യൻ ആർമി ജൂനിയർ കമീഷ ൻഡ് ഓഫീസറായി വിരമിച്ച മുഹമ്മദ് സനാഉല്ല. അവസാന പട്ടികയിൽ തെൻറ പേരും ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ പൗ രത്വം നിഷേധിച്ചതിനെതിരെ ഗുവാഹതി ഹൈകോടതിയിൽ കേസ് നടക്കുന്നുണ്ട്. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന പ ്രതീക്ഷയിലാണെന്നും സനാഉല്ല പ്രതികരിച്ചു.
ആദ്യം പുറത്തുവിട്ട പൗരത്വ പട്ടികയിൽ സനാഉല്ലയുടെ പേരുണ്ടായിരുന ്നില്ല. തുടർന്ന് ഇദ്ദേഹത്തെ വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചിരുന്നു. അസമിൽ അന്യരാജ്യക്കാരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ട്രൈബ്യൂണലാണ് വിദേശിയെന്ന് മുദ്രകുത്തി കാർഗിൽ യുദ്ധസേനാനി കൂടിയായ മുഹമ്മദ് സനാഉല്ലയെ ജയിലിൽ അടച്ചത്.
കഴിഞ്ഞ ആഴ്ച ചായ്ഗാവിലുള്ള എൻ.ആർ.സി സേവ കേന്ദ്രത്തിൽ നിന്നും തന്നെ ബന്ധപ്പെട്ടിരുന്നു. ഫോറിനേഴ്സ് ട്രൈബ്യൂണലിെൻറ ഉത്തരവും ജാമ്യ ഉത്തരവും അവിടെ താൻ ഹാജരാക്കിയ രേഖകളും സമർപ്പിക്കാനും ആവശ്യപ്പെട്ടു. പൗരത്വപട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിലും കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും സനാഉല്ല പറഞ്ഞു.
സനാഉല്ലയെ കൂടാതെ പെൺമക്കളായ ഷഹനാസ് അക്തർ, ഹിൽമിന അക്തർ, മകൻ സയീദ് അക്തർ എന്നിവരുടെ പേരും അന്തിമ പട്ടികയില്ല. തങ്ങൾ ഹൈകോടതി ഉത്തരവ് കാത്തിരിക്കുകയാണെന്നും സനാഉല്ല വ്യക്തമാക്കി.
30 വർഷത്തോളം രാജ്യസേവനം ചെയ്ത തനിക്ക് താങ്ങാൻപറ്റാത്ത കാര്യങ്ങളാണ് അധികൃതരിൽനിന്നുണ്ടായത്. തന്നെ വിദേശിയായി മുദ്രകുത്തും എന്ന് ഒരിക്കലും കരുതിയില്ല. ഫോറിനേഴ്സ് ട്രൈബ്യൂണൽ 12 ദിവസം തന്നെ തടവിൽപാർപ്പിച്ച സ്ഥലത്ത് വിദേശിയെന്ന് ആരോപിക്കപ്പെട്ട് 10 വർഷത്തിലേറെയായി തടവിൽ കഴിയുന്നവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2017ൽ ഹോണററി ലഫ്റ്റനൻറ് ആയി വിരമിച്ചശേഷം അസം അതിർത്തി രക്ഷ പൊലീസിൽ സബ്-ഇൻസ്പെക്ടർ ആയും അദ്ദേഹം സേവനം ചെയ്തിരുന്നു. അതേ പൊലീസാണ് സനാഉല്ലയെ വിദേശി എന്നാരോപിച്ച് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.