സൈന്യത്തിെൻറ വ്യാജ ഏറ്റുമുട്ടലുകൾ തുറന്നു കാണിച്ചു; ജീവന് ഭീഷണിയെന്ന് ലെഫ്. കേണൽ
text_fieldsന്യൂഡൽഹി: സൈന്യത്തിെൻറ വടക്കുകിഴക്കൻ ഇൻറലിജൻസ് സർവൈലൻസ് വിങ്ങിെൻറ ഒരു യൂണിറ്റ് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളും കവർച്ചകളും തുറന്നു കാണിച്ചതിനാൽ തെൻറയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാണെന്ന് സൈനിക ഉദ്യോഗസ്ഥൻ. മണിപ്പൂരിൽ നിയമനം ലഭിച്ച ൈസനിക ഉദ്യോഗസ്ഥനായ ഫ്. കേണൽ ധരംവീർ സിങ്ങാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും ൈസനിക വൃത്തങ്ങൾ പറയുന്നു.
ജൂലൈ ഒന്നിന് ലെഫ്. കേണൽ ധരംവീർ സിങ്ങിെന രണ്ട് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇംഫാലിലെ വീട്ടിെലത്തി സൈന്യം അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിെൻറ ഭാര്യ രഞ്ജു സിങ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
സൈന്യത്തിെൻറ ഇൻറലിജൻസ് സർവൈലിൻസ് വിങ്ങിെൻറ നേതൃത്വത്തിൽ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലകളെയും കവർച്ചകളെയും കുറിച്ച് 52 കാരനായ ലെഫ്. കേണൽ 2016 സെപ്തംബറിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതി അയച്ചിരുന്നുവെന്ന് ജൂലൈ 20 ന് കോടതിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെങ്കിലും പരാതി പിൻവലിക്കാൻ താൻ നിർബന്ധിതനായി എന്നും അദ്ദേഹം ആരോപിക്കുന്നു.
തെൻറ അറസ്റ്റ് വേട്ടയാടലിെൻറ ഭാഗമാണെന്നും തെന്ന അപമാനിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുവെന്നും ലെഫ്. കേണൽ ആരോപിച്ചു. 2010 മാർച്ച് 10, ഫെബ്രുവരി അഞ്ച്, 2011 ആഗസ്ത് 19 എന്നീ ദിവസങ്ങളിൽ വ്യാജ ഏറ്റുമുട്ടലുകൾ നടന്നതായും അദ്ദേഹത്തിെൻറ പരാതിയിലുണ്ട്.
എന്നാൽ കേണലിെൻറ അറസ്റ്റുമായി ബന്ധപ്പെട്ട ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. നേരത്തെ, ഇൗ ആരോപണങ്ങൾ ഗുവാഹത്തി ഹൈകോടതിക്ക് മുമ്പാകെ വന്നിരുന്നെന്നും കഴമ്പില്ലെന്ന് കണ്ട് ഇവ കോടതി തള്ളുകയായിരുന്നെന്നും ൈസന്യം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.