അതിർത്തിയിൽ 16 ക്യാമ്പുകൾ, 450 തീവ്രവാദികൾ; വൻ നുഴഞ്ഞുകയറ്റത്തിന് പദ്ധതിയെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ലോക രാജ്യങ്ങൾ കോവിഡ് 19 പ്രതിരോധത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ നിയന്ത്രണരേഖയിൽ പാക് തീവ ്രവാദികളുടെ സാന്നിധ്യം ഇരട്ടിയായെന്ന് റിപ്പോർട്ട്. പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേയ്ക്ക് നുഴ ഞ്ഞുകയറാനാണ് ഇവർ പദ്ധതിയിടുന്നതെന്നും സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ജമ്മു - കശ്മീരിലെ സുരക്ഷാ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്.
നിയന്ത്രണ രേഖയ്ക് കു സമീപം 16 താവളങ്ങളിലായി ഏകദേശം 450 തീവ്രവാദികളുടെ സാന്നിധ്യമുള്ളതായാണ് സുരക്ഷാ വിഭാഗം കണ്ടെത്തിയത്. ലശ്കറെ ത്വ യ്ബയിൽപ്പെട്ട 244 പേരും ഹിസ്ബുൽ മുജാഹിദ്ദീനിൽപ്പെട്ട 60 പേരും ജെയ്ശെ മുഹമ്മദിൽപ്പെട്ട 129 പേരും ഉണ്ടെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവർ അൽ ബദ്ർ പോലുള്ള സംഘടനകളിൽപ്പെട്ടവരാണ്.
കഴിഞ്ഞ മാർച്ച് വരെ മേഖലയിൽ തീവ്രവാദികളുടെ എണ്ണം 230 ആയിരുന്നു. ഇപ്പോളത് ഇരട്ടിയായതാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തീവ്രവാദികളെ സംബന്ധിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം വക്താവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പാകിസ്താൻ സൈന്യം ഇവർക്കുവേണ്ടി ഗൂഢാലോചനയിൽ പങ്കാളികളാകുന്നുണ്ടെന്നും തുടർച്ചയായി അവർ നടത്തുന്ന വെടിനിർത്തൽ ലംഘനം തീവ്രവാദികൾക്ക് ഇന്ത്യയിലേയ്ക്ക് കടക്കുന്നതിന് വഴിയൊരുക്കുന്നതിനാണെന്നും സുരക്ഷാ വിഭാഗം പറയുന്നു.
.
പാക് അധീന കശ്മീരിലാണ് 11 ക്യാമ്പുകൾ. രണ്ടെണ്ണം പാകിസ്താനിലെ പഞ്ചാബ് പ്രദേശത്തും മൂന്നെണ്ണം ഖൈബർ - പഖ്തുൻഖ്വയിലുമാണ്.
പാകിസ്താനിലും പാക് അധീന കശ്മീരിലും കൊറോണ വൈറസ് വ്യാപനം കാര്യമായുണ്ട്. തീവ്രവാദ ക്യാമ്പുകളിൽ നിരവധി പേർക്ക് വൈറസ് ബാധയുണ്ടായതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.. ഇവരെ കശ്മീരിലേക്ക് പാകിസ്താൻ കടത്തിവിടുന്നുണ്ടെന്ന് ജമ്മു -കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതിനിടെ, സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖം വഴി അധോലോക സംഘങ്ങളെയോ കള്ളക്കടത്ത് സംഘങ്ങളെയോ ഉപയോഗിച്ച് പടിഞ്ഞാറൻ തീരത്തുകൂടി ആക്രമണം നടത്താൻ പാകിസ്താൻ പദ്ധതിയിടുന്നുണ്ടെന്ന് നേരത്തേ ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യൻ തീരത്തുള്ള നാവികസേന കേന്ദ്രങ്ങളെ പാക് ചാരസംഘടനയായ ഇൻറർ സർവിസസ് ഇൻറലിജൻസ് (ഐ.എസ്.ഐ) ലക്ഷ്യം വെക്കുന്നെന്നായിരുന്നു മുന്നറിയിപ്പ്.
കള്ളക്കടത്തുകാർക്കും അധോലോക സംഘങ്ങൾക്കും ഇവിടങ്ങളിൽ താവളമൊരുക്കാൻ സഹായിക്കുന്ന ഐ.എസ്.ഐ അവർക്ക് ആയുധ പരിശീലനവും നൽകുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.