കരസേനയുടെ മുൻനിരയിലേക്ക് സ്ത്രീകളെ എത്തിക്കുമെന്ന് ബിപിൻ റാവത്ത്
text_fieldsന്യൂഡല്‍ഹി: സൈന്യത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രധാന്യം നൽകി മുൻനിരയിലേക്ക് എത്തിക്കുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. സ്ത്രീകളെ യുദ്ധമുന്നണിയില്‍ ഉൾപ്പെടുത്താനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് ബിബിന്‍ റാവത്ത് പറഞ്ഞു. പുരുഷന്‍മാര്‍ മാത്രമുള്ള പ്രധാന പദവികളിലും സ്ത്രീകളെ നിയമിക്കും. സൈനിക പൊലീസില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും റാവത്ത് പറഞ്ഞു.
സ്ത്രീകള്‍ ജവാന്മാരായി എത്തുന്നത് കാത്തിരിക്കുകയാണ്. അതിനുള്ള നടപടികളുമായി ഉടൻ മുന്നോട്ടു പോകും. ആദ്യം വനിതാ സൈനിക പൊലീസ് ആയാണ് കൊണ്ടുവരിക. പിന്നീട് അവരെ യുദ്ധമുഖത്തേക്കും സൈനിക ഏറ്റുമുട്ടലുകൾക്കും സൈന്യത്തിലെ പുരുഷ മേധാവിത്വമുള്ള സ്ഥാനങ്ങളിലും നിയമിക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ജവാന്‍മാരായി സ്ത്രീകളെ നിയമിക്കാന്‍ തയാറാണെന്ന റിപ്പോർട്ട് കേന്ദ്രസർക്കാറിന് കൈമാറിയിട്ടുണ്ടെന്നും ഇതിെൻറ നടപടികള്‍ ആരംഭിച്ചതായും പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിൽ റാവത്ത് പറഞ്ഞു.
നിലവില്‍ കരസേനയിൽ മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, സിഗ്നല്‍സ്, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് തൊഴിലവസരമുള്ളത്. എന്നാല്‍, തന്ത്രപ്രധാനമായ മേഖലകളിലും സൈനിക നീക്കങ്ങൾക്കും പുരുഷൻമാർ മാത്രമാണുള്ളത്.
ജര്‍മനി, ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഈസ്രായേല്‍ എന്നീ രാജ്യങ്ങളാണ് സ്ത്രീകളെ സൈനിക നീക്കങ്ങൾക്കും യുദ്ധമുഖത്തും പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.