പുൽവാമയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; സൈനികൻ കൊല്ലപ്പെട്ടു
text_fields
ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടൽ തുടരുന്നുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
#UPDATE One soldier lost his life in action in the ongoing Pulwama encounter. One AK along with grenades, pouches & other war like stores recovered. Search operation underway: Chinar Corps, Indian Army https://t.co/z6EvoAH6JX
— ANI (@ANI) August 12, 2020
നാല് ഭീകരർ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു.
എ.കെ 47 റൈഫിളും, ഗ്രനേഡുകളും മറ്റ് വെടിക്കോപ്പുകളും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു. പ്രദേശം വളഞ്ഞ സൈന്യം ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് ഇന്‍റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിയടക്കം അഞ്ച് ഭീകരരെ സൈന്യം പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.