സൈന്യത്തിലെ എസ്.എസ്.സി ഉദ്യോഗസ്ഥർക്ക് മെഡിക്കൽ ആനുകൂല്യം നൽകില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: സൈന്യത്തിലെ ഷോർട്ട് സർവിസ് കമീഷൻ ഉദ്യോഗസ്ഥർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സാമ്പത്തിക ഞെരുക്കമാണ് പ്രതിരോധ മന്ത്രാലയം ഇതിന് കാരണമായി വ്യക്തമാക്കിയത്.
എസ്.എസ്.സി ഉദ്യോഗസ്ഥർക്ക് 14 വർഷം മാത്രമാണ് സർവിസ് കാലാവധി. മാത്രവുമല്ല, ഇൗ വിഭാഗത്തിൽപെട്ടവർ പെൻഷൻ ആനുകൂല്യത്തിനും അർഹരല്ല. അതിനാൽ, ഇത്തരം ആവശ്യം ഉന്നയിക്കുന്നതിൽ ന്യായമില്ലെന്നും പ്രതിരോധമന്ത്രാലയം രേഖാമൂലം അറിയിച്ചു. യു.പി.എ സർക്കാറിെൻറ കാലത്ത് 2009ലാണ് എസ്.എസ്.സി ഉദ്യോഗസ്ഥർക്ക് മെഡിക്കൽ ആനുകൂല്യം വാഗ്ദാനം നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.