പടക്കോപ്പ് വാങ്ങൽ: കരസേന ഉപമേധാവിമാർക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം
text_fieldsന്യൂഡൽഹി: ചൈനയും പാകിസ്താനുമായുള്ള സംഘർഷങ്ങൾക്കിടയിൽ കരസേന ഉപമേധാവിമാർക്ക് പടക്കോപ്പുകൾ വാങ്ങുന്നതിന് സർക്കാർ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിച്ചു. ചെറുകിട പോരാട്ടങ്ങൾക്ക് മതിയായ തയാറെടുപ്പു നടത്തുന്നതിന് സാമഗ്രികൾ വാങ്ങാൻ ഉപമേധാവിമാർക്ക് സ്വാതന്ത്ര്യം ലഭിച്ചു.
ഉറി ഭീകരാക്രമണത്തിനു ശേഷം സായുധ സേനകൾക്ക് 20,000 കോടി രൂപയുടെ അടിയന്തര ഇടപാടുകൾ നടത്താൻ അനുമതി നൽകിയിരുന്നു. റഷ്യ, ഇസ്രായേൽ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നാണിത്. പടക്കപ്പലുകൾ, പോർ വിമാനങ്ങൾ, ടാങ്കുകൾ തുടങ്ങിയവക്ക് ചുരുങ്ങിയത് 10 ദിവസത്തെ തീവ്രപോരാട്ടം നടത്താൻ പാകത്തിൽ ആയുധശേഖരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിനകം തന്നെ 12,000 കോടി രൂപയുടെ 19 കരാറുകൾ റഷ്യൻ കമ്പനികളുമായി സേന ഒപ്പവെച്ചു കഴിഞ്ഞിട്ടുണ്ട്.
കരസേന നാലു ഡസനോളം പടക്കോപ്പുകൾ ആവശ്യമാണെന്ന് നിർണയിച്ചിട്ടുണ്ട്. പടക്കോപ്പുകൾ വേണ്ടത്രയില്ലെന്ന വിമർശനം നേരത്തെ സി.എ.ജി നടത്തിയത് പുതിയ തീരുമാനമെടുക്കുന്നതിന് സർക്കാറിന് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.