അതിർത്തിയിൽ സമാധാനം കാംക്ഷിക്കുന്നു; ആക്രമണമുണ്ടായാൽ മുട്ടുമടക്കില്ലെന്നും കരസേന മേധാവി
text_fieldsന്യൂഡൽഹി: അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും ഉറപ്പാക്കുകയാണ് സൈന്യത്തിെൻറ പ്രധാന ദൗത്യമെന്ന് പുതിയ കരസേനാ മേധാവി ലഫ്റ്റനൻറ് ജനറല്‍ ബിപിന്‍ റാവത്ത്. എന്നാല്‍ ഇതിനര്‍ത്ഥം സേന ദുര്‍ബലരായിരിക്കുമെന്ന് അല്ല. ശക്തി പ്രയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ മുട്ടുമടക്കി മടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവിയായി ശനിയാഴ്ച ചുമതലയേറ്റെടുത്ത ജനറല്‍ ബിപിന്‍ റാവത്ത് അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സേനയുടെ താല്‍പര്യം മുന്‍നിര്‍ത്തി, മുതിർന്ന ഓഫീസര്‍മാര്‍ തുടര്‍ന്നും തന്നോടൊപ്പം പ്രവര്‍ത്തിക്കും. കരസേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും ജനറൽ റാവത്ത് പറഞ്ഞു.
സീനിയറായ ഓഫീസര്‍മാരെ മറികടന്ന് റാവത്തിനെ കരസേനാ മേധാവിയാക്കിയതു സംബന്ധിച്ച ചോദ്യത്തിന് തന്നെ നിയമിച്ചത് കേന്ദ്രസര്‍ക്കാറാണെന്നും അതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നുമായിരുന്നു മറുപടി.സീനിയറായ ഓഫീസര്‍മാര്‍ സേനയില്‍ തുടരുമെന്നും തന്റെ കണ്ണില്‍ എല്ലാ സൈനികരും തുല്യരാണെന്നും ജനറല്‍ റാവത്ത് അഭിപ്രായപ്പെട്ടു.
രാജ്യത്തെ 27-ാമത്തെ കരസേനാ മേധാവിയായാണ് ബിപിന്‍ റാവത്ത് നിയമിതനായത്. സീനിയോറിറ്റിയില്‍ അദ്ദേഹത്തിന്റെ മുകളിലുള്ള ലെഫ്.ജനറല്‍മാരായ പ്രവീണ്‍ ബാക്ഷി, പി.എം ഹാരിസ് എന്നിവരെ മറികടന്നായിരുന്നു ബിപന്‍ റാവത്തിനെ കരസേനാ മേധാവിയായി തിരഞ്ഞെടുത്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.