സ്വർണക്കടത്ത്: സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: ഭൂട്ടാനിൽ നിന്നും അനധികൃതമായി സ്വർണം കടത്തിയ കേസിൽ രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ഭൂട്ടാനിൽ നിന്നും റോഡ് മാർഗം 15 കിലോ സ്വർണം കടത്തിയ വാഹനം പശ്ചിമബംഗാളിലെ ഹസിമാര ഏരിയയിൽ നിന്ന് സെപ്തംബർ 10 നാണ് പൊലീസ് പിടികൂടിയത്. കള്ളകടത്തിനു പിന്നിൽ സൈനിക ഇൻറലിജൻസ് ഒാഫീസറും സബ് ഡിവിഷനൽ പൊലീസ് ഒാഫീസറും ഉൾപ്പെടെയുള്ള സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കേസിൽ ഹസിമാര ആർമി ക്യാമ്പ് െലഫ്. കേണൽ പവൻ ബ്രഹ്മ, ജയ്ഗാവ് സബ് ഡിവിഷനൽ പൊലീസ് ഒാഫീസർ അനിരുദ്ധ് താക്കൂർ, ആർമി ഇൻറലിജൻസ് കോൺസ്റ്റബിൾ ദശരഥ് സിങ്, ഹസിമാര പൊലീസ് ഒാഫീസർ സത്യേന്ദ്രനാഥ് സിങ്, ബരോവിസ പൊലീസ് സബ് ഇൻസ്പെക്ടർ കമലേന്ദു നാരായൺ എന്നിവരാണ് അറസ്റ്റിലായത്.
പശ്ചിമബംഗാൾ അതിർത്തിയിലൂടെ സ്വർണവും മയക്കുമരുന്നുമുൾപ്പെടെയുള്ള കള്ളക്കടത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.