സോണിയാ ഗാന്ധിക്കെതിരായ വിവാദ പരാമർശം: അര്‍ണബിനെ 12 മണിക്കൂർ ചോദ്യം ചെയ്തു
text_fieldsമുംബൈ: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തിൽ റിപബ്ലിക് ടി.വി സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. നാഗ്പൂരിലെ സദർ ബസാർ പൊലീസ് രജിസ്റ്റ ർ ചെയ്ത കേസിലായിരുന്നു നടപടി.
അർണബിനെതിരായ കേസ് സെന്‍ട്രല്‍ മുംബൈയിലെ എൻ.എം ജോഷി മാര്‍ഗ് പൊലീസ് സ്റ്റേ ഷനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ അര്‍ണബിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു മണിവരെ ചോദ്യം ചെയ്തതായി ഡെപ്യൂട്ടി കമീഷണർ അഭിനാഷ് കുമാർ അറിയിച്ചു.
സോണിയാ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് നല്‍കിയ പരാതിയില്‍ നാഗ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരം കേസ് മുംബൈയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മൂന്നാഴ്ച്ചത്തേക്ക് അര്‍ണബിനെതിരെ അറസ്റ്റ് ഉള്‍പ്പടെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക, രണ്ട് മത വിഭാഗങ്ങള്‍ക്കിടയില്‍ മതപരമോ വംശീയമോ ആയ ശത്രുത വളര്‍ത്താന്‍ പ്രേരിപ്പിക്കുക, ഒരു മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുക, വ്യക്തിയെ അപകീർത്തിപ്പെടുത്തുക എന്നിവയാണ് അര്‍ണബിനെതിരെ ചുമത്തിയ കുറ്റങ്ങള്‍. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പൊലീസ് രണ്ട് തവണ അർണബിന് നോട്ടീസ് നൽകിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായത്.
12 മണിക്കൂറിലധികം പൊലീസ് ചോദ്യം ചെയ്തതായി റിപബ്ലിക് ടിവി വെബ്‌സൈറ്റിലെ പ്രസ്താവനയിലും അര്‍ണബ് ഗോസ്വാമി പറഞ്ഞിരുന്നു. സോണിയാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞതായും അര്‍ണബ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.