പോപുലർ ഫ്രണ്ടിെൻറ മാനനഷ്ട കേസിൽ അർണബ് ഗോസ്വാമിക്ക് സമൻസ്
text_fieldsന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നൽകിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി സാകേത് കോടതി റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ് അയച്ചു. അസം സമരവുമായി ബന്ധപ്പെട്ട സംഘടനക്കെതിരെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നും ഇത് തങ്ങളുടെ പ്രശസ്തിക്ക് കോട്ടം തട്ടിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പോപുലര്‍ ഫ്രണ്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ഹരജി പരിഗണിച്ച് അർണബിന് സമന്‍സ് അയച്ച സാകേത് കോടതി അഡീഷനല്‍ സിവില്‍ ജഡ്ജി ശീതല്‍ ചൗധരി പ്രധാൻ കേസ് ജനുവരി മൂന്നിന് പരിഗണിക്കാൻ മാറ്റിെവച്ചു.
'ദറാങ് വെടിവെപ്പ്: പി.എഫ്.ഐ ബന്ധമുള്ള രണ്ട് പേര് അറസ്റ്റിൽ', 'പി.എഫ്.ഐക്കെതിരെ ഗൂഢാലോചനാ കുറ്റം' തുടങ്ങിയ തലക്കെട്ടുകളിൽ നൽകിയ വാർത്തകൾക്കെതിരെയാണ് കേസ് ഫയൽ ചെയത്.
ഒരു ലക്ഷം രൂപ നഷ്്ടപരിഹാരം വേണമെന്നും സംഘടനയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസ്തുത ചാനലിലോ വെബ്സൈറ്റിലോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്നും പോപുലർ ഫ്രണ്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.