അർണബ് ഗോസ്വാമി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
text_fieldsമുംബൈ: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ. അർണബിനൊപ്പം അറസ്റ്റ് ചെയ്ത മറ്റു രണ്ടുപേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഫിറോസ് ഷെയ്ക്ക്, നിതേഷ് ദാർദ എന്നിവരെയാണ് അർണബിനൊപ്പം റിമാൻഡ് ചെയ്തത്.
ബുധനാഴ്ച രാവിലെ മുംബൈ റായ്ഗഡിലെ വസതിയിലെത്തിയാണ് അർണബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അലിബാഗ് ജില്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും നവംബർ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അർണബ് ഗോസ്വാമി സ്വാധീനമുളള വ്യക്തിയാണെന്നും കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
അതേസമയം അർണബ് ജാമ്യാപേക്ഷ നൽകിയതായി അഭിഭാഷകൻ ഗൗരവ് പാർക്കർ വാർത്ത ഏജൻസിയായ പി.ടിഐയോട് പറഞ്ഞു. ഇൻറീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പ്രേരണകുറ്റം ചുമത്തിയാണ് അർണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.