വിഘടനവാദികളെ കണ്ടെന്ന് അർണബ്; ചാനൽ ചർച്ച ബഹിഷ്കരിച്ച് ശാഹിദ് സിദ്ധീഖ്വി
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ചാനലിൽ അർണബ് ഗോസ്വാമി അവതരിപ്പിക്കുന്ന ചാനൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി മുൻ മാധ ്യമപ്രവർത്തകനും രാഷ്ട്രീയ നേതാവുമായ ശാഹിദ് സിദ്ധീഖ്വി. കശ്മീരിലെ വിഘടനവാദി നേതാവ് ഗീലാനിയെ സിദ്ധീഖ്വിയ ും അനുയായികളും സന്ദർശിച്ചുവെന്ന അർണബിൻെറ ആരോപണമാണ് വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടത്.
‘‘മിസ്റ്റർ സിദ്ധീഖ്വി, നിങ്ങൾ ശത്രുക്കൾക്കൊപ്പമിരുന്ന് വിരുന്നുണ്ണരുത്. ഗീലാനി ശത്രുവാണ്. നിങ്ങൾ എല്ലാവരും ഗീലാനി യെ കാണാൻ പോകാറുണ്ട്്, അയാളുടെ വാതിലിൽ മുട്ടി, ഒരു കപ്പ് ചായ തരുമോ എന്ന് ചോദിച്ചു. അയാൾ നിങ്ങളെ അധിക്ഷേപ ിച്ച് വിട്ടു. ഗീലാനി പാകിസ്താനുമായി ചേർന്നു നിൽക്കുന്നയാളാണ്. സീതാറാം യെച്ചൂരിയേയും നിങ്ങളെയും പോലുള്ളവർ തങ്ങളുടെ സമീപനത്തെ കുറിച്ച് ചിന്തിക്കണം. ദേശീയതക്ക് എതിരായവരോട് നമ്മൾ ചർച്ചക്ക് നിൽക്കരുത്’’ അർണബ് പറഞ്ഞു.
അർണബിൻെറ വാക്കുകൾ ക്ഷമയോടെ കേട്ടിരുന്ന സിദ്ധീഖ്വി, അർണബ് വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ലെന്ന് തിരിച്ചടിച്ചു. ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ഹുർറിയത്ത്, ദി നാഷണൽ കോൺഫറൻസ്, പി.ഡി.പി എന്നീ പാർട്ടികളുടെ നേതാക്കളാണ് കശ്മീർ ജനതയെ നയിക്കുന്നത്. കശ്മീരിൽ ഒരു പുതിയ സമീപനമാണ് വേണ്ടതെന്ന് വളരെ കാലമായി താൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അത് പുതിയ കാര്യമെല്ലന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ പരുങ്ങലിലായ അർണബ് ചോദ്യം ആവർത്തിച്ചു. ‘‘ക്ഷമിക്കണം, ഗീലാനിയെ കാണാൻ പോയ സംഘത്തിൽ താങ്കൾ ഉണ്ടായിരുന്നില്ലേ? ‘‘ഒരിക്കലുമില്ല.. ഒരിക്കലും ഗീലാനിയെ കണ്ടിട്ടില്ല. ഞാൻ എപ്പോഴും എതിർക്കുന്ന വ്യക്തിയാണ് ഗീലാനി’’-ശാഹിദ് സിദ്ധീഖ്വി പറഞ്ഞു.
ഇതോടെ തനിക്ക് വലിയൊരു അബദ്ധം സംഭവിച്ചതായി അർണാബ് തിരിച്ചറിഞ്ഞു. ‘‘ഞാനത് പരിശോധിക്കാം. താങ്കൾ വിഘടനവാദി നേതാവായ ഗീലാനിയുമായി കൂടിക്കാഴ്ച നടത്താൻ പോയിട്ടില്ലെങ്കിൽ ഞാൻ സംതൃപ്തനാണ്. പക്ഷെ ഏതെങ്കിലും അവസരത്തിൽ വിഘടനവാദികളെ പങ്കാളികളായി കണക്കാക്കിയിട്ടുണ്ടോ? -അർണബ് ചോദിച്ചു.
ഇക്കാര്യവും സിദ്ധീഖ്വി നിഷേധിച്ചു. ഇതോടെ കൂടുതൽ പരുങ്ങലിലായ അർണബ് ഗോസ്വാമി അമളി മറക്കാനായി തുടർന്നും പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിച്ചതോടെ സിദ്ധീഖ്വി ചർച്ചയിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു. തൻെറ ചോദ്യങ്ങളെ േനരിടാൻ സാധിക്കാത്തതുകൊണ്ടാണ് ശാഹിദ് സിദ്ധീഖ്വി ഇറങ്ങിപ്പോവുന്നതെന്നാണ് അർണബ് ഗോസ്വാമി പിന്നീട് ചർച്ചയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.