മാപ്പു പറയൂ, ഇല്ലെങ്കിൽ കോടതിയിൽ കാണാം; മുംബൈ പൊലീസിനോട് അർണബ് ഗോസ്വാമി
text_fieldsമുംബൈ: ടെലിവിഷൻ റേറ്റിങ് പോയൻറ് തിരിമറി കേസിൽ റിപ്പബ്ലിക് ടി.വിക്കെതിരെ കേസെടുത്ത മുംബൈ പൊലീസിനെതിരെ ചാനലിെൻറ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. പാൽഗാർ, സുശാന്ത് സിങ് രജ്പുത് തുടങ്ങിയ വിഷയങ്ങളിൽ റിപ്പബ്ലിക് ടി.വിയുടെ കേമമായ റിപ്പോർട്ടിങ്ങിലെ അതൃപ്തി കാരണം മുംബൈ പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് അർണബിെൻറ വാദം. സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുംബൈ പൊലീസ് കമീഷണർ പരം ബീർ സിങ്ങിെൻറ അന്വേഷണം സംശയനിഴലിലാണെന്നും പ്രസ്താവനയിൽ അർണബ് ഗോസ്വാമി ആേരാപിച്ചു.
സുശാന്ത് കേസിൽ പരംബീറിനെതിരെ ചോദ്യമുന്നയിച്ചതിന് റിപ്പബ്ലിക് ടി.വിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പരംബീർ സിങ്ങിനെതിരെ ചാനൽ അപകീർത്തി കേസ് ഫയൽ ചെയ്യും. ഔദ്യോഗികമായി മാപ്പു പറഞ്ഞ് കമീഷണർ പ്രസ്താവനയിറക്കണം. ഇല്ലെങ്കിൽ കോടതിയിൽ നേരിടാൻ തയാറായിക്കോളൂ.
ഇന്ത്യയിലെ ജനങ്ങൾക്ക് സത്യം എന്താണെന്ന് അറിയാം. ഈ രീതിയിൽ ഉന്നമിടുന്നത് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ ശക്തി പകരും. ഒരു പരാതിയിൽ പോലും റിപ്പബ്ലിക്കിനെതിരെ ബി.എ.ആർ.സി പരാമർശം നടത്തിയിട്ടില്ലെന്നും അർണബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.