അർണബിെന തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി
text_fieldsമുംബൈ: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജയിൽപുള്ളികൾക്കുള്ള ക്വാറൻറീൻ കേന്ദ്രമായ സ്കൂളിൽനിന്നാണ് അർണബിനെ മാറ്റിയതത്.
റിപബ്ലിക് ടി.വിയുടെ ഇൻറീരിയർ ഡിസൈൻ പ്രവൃത്തി ചെയ്ത വകയിൽ ലഭിക്കാനുള്ള ലക്ഷക്കണക്കിന് രൂപ നൽകാത്തതിൻെറ പേരിൽ അന്വയ് നായ്ക് എന്നയാളും മാതാവും ആത്മഹത്യ ചെയ്ത കേസിലാണ് അർണബ് അറസ്റ്റിലായത്. അന്വയിൻെറ ആത്മഹത്യ കുറിപ്പിൽ അർണബ്, ഫിറോസ് ശൈഖ്, നിതീഷ് സർദ എന്നിവരാണ് മരണത്തിനുത്തരവാദിയെന്ന് എഴുതിവെച്ചിരുന്നു. ഇവരും അറസ്റ്റിലാണ്. നവംബർ നാലിനാണ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ല പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തത്.
അതേസമയം, അർണബും മറ്റു രണ്ടുപേരും സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിൽ മുംബൈ ഹൈകോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, എം.എസ്. കാർണിക് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഒരു ദിവസത്തെ വാദം കേട്ടെങ്കിലും ഇടക്കാല ആശ്വാസം പകരുന്ന ഉത്തരവ് ഒന്നും നൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.