അർണബിന്‍റെ വാട്സ് ആപ് ചാറ്റ് ചോർന്നത് ദേശസുരക്ഷക്ക് ഭീഷണി; അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ് ചാറ്റ് ചോർന്നത് ദേശസുരക്ഷക്ക് ഭീഷണിയാണെന്ന് യശ്വന്ത് സിൻഹ. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും സിൻഹ ആവശ്യപ്പെട്ടു. സംഭവം സർക്കാറിന് നാണക്കേടാണെന്നും സിൻഹ കുറ്റപ്പെടുത്തി.
ട്വിറ്ററിലൂടെയാണ് അർണബിന്‍റെ വാട്സ് ആപ് ചാറ്റ് ചോർന്നതിൽ അന്വേഷണം വേണമെന്ന് യശ്വന്ത് സിൻഹ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞ കാര്യങ്ങളോട് താൻ പൂർണമായും യോജിക്കുകയാണെന്നും സിൻഹ ട്വീറ്റിൽ വ്യക്തമാക്കി.
അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 500 പേജ്വരുന്ന ചാറ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടി.ആർ.പി റേറ്റിങ് തട്ടിപ്പിൽ നടന്ന ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ചാറ്റുകളിലൂടെ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.