കശ്മീരിൽ ഇനി 250 തീവ്രവാദികൾ മാത്രമെന്ന് ഡി.ജി.പി
text_fieldsശ്രീനഗർ: രണ്ടു മാസത്തിനിടെ 25 തീവ്രവാദികളെ സുരക്ഷസേന വധിച്ചതോടെ കശ്മീരിൽ തീവ്ര വാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ എണ്ണം 250ൽ താഴെ എത്തിയതായി ജമ്മു-കശ്മീർ ഡി.ജ ി.പി ദിൽബാഗ് സിങ്. അന്താരാഷ്ട്ര അതിർത്തി വഴി മൂന്നു തീവ്രവാദികൾ മാത്രമാണ് നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ചത്. ജയ്ശെ മുഹമ്മദ് ഗ്രൂപ്പിൽെപട്ട ഇതിൽ ഒരാളെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചതായും ഡി.ജി.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കശ്മീർ താഴ്വരയിൽ പത്തും ജമ്മു മേഖലയിൽ രണ്ടും ഉൾപ്പെടെ വിജയകരമായ 12 സൈനിക നടപടികളാണ് ഇക്കൊല്ലം താഴ്വരയിലുണ്ടായത്. ഒമ്പതു തീവ്രവാദികളെ അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ച 40 പേരും അറസ്റ്റിലായി. സമൂഹമാധ്യമം ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചതായും ഡി.ജി.പി വിശദീകരിച്ചു.
രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: രണ്ട് ലശ്കറെ ത്വയ്യിബ ഭീകരർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നവീദ് അഹമ്മദ് ഭട്ട് എന്ന ഫുർഖാൻ, ആക്വിബ് യസീൻ ഭട്ട് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
അനന്ത്നാഗ് ജില്ലയിലെ സംഗം ഭാഗത്താണ് കഴിഞ്ഞ രാത്രി ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും പിടികൂടിയതായി അധികൃതർ പറഞ്ഞു. ഇരുവരും നിരവധി ഭീകരാക്രമണങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്ന് ജമ്മു കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.