സുശാന്തിന് കഞ്ചാവ് എത്തിച്ചിരുന്നു, റിയ ക്രെഡിറ്റ് കാർഡ് വഴി പണം നൽകി; ശൗവികിെൻറ മൊഴി പുറത്ത്
text_fieldsമുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന് കഞ്ചാവ് എത്തിച്ച കേസിൽ അറസ്റ്റിലായ ശൗവിക് ചക്രബർത്തിയുടെ മൊഴി പുറത്ത്. കഞ്ചാവ് എത്തിച്ചിരുന്നതായുള്ള ശൗവികിെൻറ മൊഴി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തി.
ലോക്ഡൗൺ സമയത്തും അതിനുമുമ്പും സുശാന്തിെൻറ വീട്ടിലെത്തി ശൗവിക് കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ കൈമാറിയിരുന്നു. കേസിൽ അറസ്റ്റിലായ ലഹരി വിതരണക്കാരായ ബാസിത് പരിഹാറും സൂര്യദീപ് മൽഹോത്രയും ശൗവികിന് മയക്കുമരുന്ന് നൽകിയിരുന്നതായും സമ്മതിച്ചു. സുശാന്തിന് നൽകാനായി വാങ്ങിയ മയക്കുമരുന്നിന് ക്രഡിറ്റ് കാർഡ് വഴി പണം നൽകിയിരുന്നത് തെൻറ സഹോദരിയും സുശാന്തിെൻറ കാമുകിയുമായ റിയ ചക്രബർത്തിയാണ്. വിവിധ പരിപാടികളിൽവെച്ച് സുശാന്തിന് മയക്കുമരുന്ന് കൈമാറുകയും ചെയ്തിരുന്നു.
ബാസിത് പരിഹാറും റിയയും തമ്മിൽ നടന്ന വാട്സ്ആപ് ചാറ്റുകളിൽ കഞ്ചാവിനെ കുറിച്ച് ചർച്ചചെയ്തിരുന്നു. 2020 മാർച്ച് 16ന് സുശാന്ത് റിയ വഴി തന്നോട് കഞ്ചാവ് ആവശ്യപ്പെട്ടിരുന്നു. സുശാന്ത് ഒരു ദിവസം നാലും അഞ്ചും തവണ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി റിയ അറിയിച്ചിരുന്നു. അതിനാൽ 20 തവണ അഞ്ച് ഗ്രാം കഞ്ചാവ് വീതം കൈമാറിയതായും ശൗവിക് നൽകിയ മൊഴിയിൽ പറയുന്നു.
മയക്കുമരുന്നിെൻറ വിലവിവരങ്ങൾ ബാസിതാണ് നൽകുക. അത് റിയക്കും സുശാന്തിൻറെ മാനേജർ സാമുവൽ മിറാൻഡക്കും അയച്ചുനൽകും. താൻ മിറാൻഡയെ ബാസിതിന് പരിചയപ്പെടുത്തി നൽകി. ബാസിത് സെയ്ദ് വിലാട്രയെ മിറാൻഡക്ക് പരിചയപ്പെടുത്തി നൽകിയതായും ശൗവിക് പറഞ്ഞു. നാലുപേരുടെയും കോണ്ടാക്ട് വിവരങ്ങൾ എൻ.സി.ബി ശേഖരിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിയലായ എല്ലാവരും നിലവിൽ എൻ.സി.ബിയുടെ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.