Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 2:19 PM GMT Updated On
date_range 23 Aug 2019 2:57 PM GMTചിദംബരത്തിന്റെ അറസ്റ്റ്: സി.ബി.ഐ പ്രതിരോധത്തിൽ
text_fieldsbookmark_border
ന്യൂഡൽഹി: പി. ചിദംബരത്തിെൻറ അറസ്റ്റിനെ തുടർന്ന നടപടികൾ മുന്നോട്ടു പോകുേമ്പ ാൾ തന്നെ, കേസന്വേഷണ രീതികളുടെ മതിൽ ചാടിക്കടന്ന സി.ബി.െഎ പ്രതിരോധത്തിൽ. രാഷ്ട്രീ യ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയിൽ കേസന്വേഷണ വ്യവസ്ഥകൾ കാറ്റിൽ പറത്തിയ സി.ബി.െഎ വ്യാപക വിമർശനം ഏറ്റുവാങ്ങുകയാണ്.
പിടികിട്ടാപ്പുള്ളി പോലെ ചിദംബരം
കേസിെൻറ കാര്യത്തിൽ സി.ബി.െഎ കാണിക്കുന്ന അസാധാരണ തിടുക്കം വ്യക്തമാ ക്കുന്നതായിരുന്നു ബുധനാഴ്ച രാത്രിയിലെ സി.ബി.െഎയുടെ മതിൽചാട്ടം. സി.ബി.െഎ ആവശ്യപ ്പെട്ട ഒരു ഘട്ടത്തിൽപോലും ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽനിന്ന് ചിദംബരം ഒഴിഞ് ഞു മാറിയിരുന്നില്ല. ആഭ്യന്തര, ധന മന്ത്രിസ്ഥാനങ്ങൾ വഹിച്ചിട്ടുള്ള സിറ്റിങ് എം.പി കൂ ടിയായ മുതിർന്ന നേതാവിനോട് പിടികിട്ടാപ്പുള്ളിയോടെന്ന മട്ടിൽ പെരുമാറേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചിദംബരവും അഭിഭാഷകരും അറസ്റ്റ് ഒഴിവാക്കാൻ സുപ്രീംകോടതിയിൽ ഹരജി നൽകിയതിനിടയിൽ തന്നെ, രാജ്യം വിടുന്നതു തടയുന്നത് അടക്കമുള്ള നടപടികൾക്ക് ‘ലുക്കൗട്ട് നോട്ടീസ്’ പുറപ്പെടുവിച്ചതും അസാധാരണമായി.
ഹരജി വകവെക്കാതെ അറസ്റ്റ്
അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന വഴിയെന്ന നിലയിൽ ചിദംബരം നൽകിയ ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ചതു കണക്കിലെടുക്കാതെയുള്ള അറസ്റ്റ് തികച്ചും അസാധാരണം. ഹരജി തള്ളുകയല്ല സുപ്രീംകോടതി ചെയ്തത്. ഇത്തരമൊരു സന്ദർഭത്തിൽ കോടതിയുടെ തീരുമാനം വരെ കാത്തിരിക്കുകയാണ് പതിവ്. അറസ്റ്റ് നടന്നതോടെ സുപ്രീംകോടതിയിലെ ഹരജി തന്നെ അപ്രസക്തമായി. പൗരസ്വാതന്ത്ര്യത്തിനുതന്നെ വിലങ്ങിടുന്നതാണ് ഇൗ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൂട്ടുപ്രതികളെ കാണാനില്ല
െഎ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അനുമതി അന്നത്തെ ധനമന്ത്രിയായ ചിദംബരം വഴിവിട്ട നിലയിൽ തരപ്പെടുത്തി കൊടുത്തുവെന്നാണ് സി.ബി.െഎ കേസ്. 2007ൽ നടന്ന സംഭവത്തിൽ 2017ൽ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ പ്രകാരം ചിദംബരത്തെയും മകൻ കാർത്തി ചിദംബരത്തെയും മാത്രമാണ് സി.ബി.െഎ വേട്ടയാടുന്നത്. ഇത്രകാലമായിട്ടും എഫ്.െഎ.ആർ അല്ലാതെ കുറ്റപത്രം ഇല്ല. വഴിവിട്ട് വിദേശ നിക്ഷേപം സ്വീകരിച്ച കമ്പനി, അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ എന്നിവർ ആരും പ്രതിക്കൂട്ടിൽ ഇല്ല. അനുമതിപത്രം നൽകുന്നത് മന്ത്രിയല്ല, ഉദ്യോഗസ്ഥരാണ്.
അടിസ്ഥാനം ജയിൽപുള്ളിയുടെ മൊഴി
ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകൾ അന്വേഷണ ഏജൻസിക്കു മുന്നിലില്ല. െഎ.എൻ.എക്സ് മീഡിയയുടെ സഹസ്ഥാപകരിൽ ഒരാളായിരുന്ന ഇന്ദ്രാണി മുഖർജി നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് സി.ബി.െഎ നീങ്ങുന്നത്. മകൾ ഷീന ബോറയെ കൊന്ന കേസിൽ മുംബൈ ജയിലിൽ കഴിയുന്നവരാണ് പീറ്റർ-ഇന്ദ്രാണി ദമ്പതിമാർ. ജയിലിൽ കിടക്കുന്ന, മാപ്പുസാക്ഷിയായി മാറിയ സ്ത്രീയുടെ മൊഴിയും അതിെൻറ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു. ചിദംബരത്തെ കുടുക്കുന്നതിന് ഇന്ദ്രാണിയുമായി ഭരണകൂടം ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടി എന്താണെന്ന ചോദ്യമാണ് കോൺഗ്രസ് വ്യാഴാഴ്ച ഉയർത്തിയത്.
കോഴ 10 ലക്ഷം
ധനമന്ത്രിയായിരുന്ന പിതാവ് മുഖേന വിദേശനിക്ഷേപ ചട്ടങ്ങളിൽ ഇളവു നേടിയതിന് കാർത്തി ചിദംബരം വാങ്ങിയെന്നു പറയുന്ന കോഴ 10 ലക്ഷം രൂപയാണ്. എത്ര ചെറിയ തുകയായാലും അഴിമതി, അഴിമതി തന്നെ. എന്നാൽ, ഇത്ര ചെറിയ തുകയിൽ വീഴ്ത്താവുന്ന വമ്പൻ സ്രാവുകളാണോ ചിദംബര കുടുംബമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടികളില്ല. ചട്ടങ്ങളിലെ ഇളവുകൾ വഴി 305 കോടിയുടെ വിദേശ നിക്ഷേപം െഎ.എൻ.എക്സ് സമ്പാദിച്ചിട്ടുണ്ടെന്നും അതിെൻറ ഒാഹരികൾ മറുനാടൻ കടലാസ് കമ്പനികൾ വഴിയും മറ്റും കള്ളപ്പണമായി കാർത്തിക്ക് കിട്ടിയിട്ടുണ്ടെന്നുമാണ് അന്വേഷണ ഏജൻസികൾ വാദിക്കുന്നത്.
പ്രതിസന്ധികൾ മറക്കുന്ന അറസ്റ്റ്
സാമ്പത്തിക പ്രതിസന്ധി മുതൽ കശ്മീർ പ്രശ്നം വരെയുള്ള കാര്യങ്ങൾ സർക്കാറിനെ വേട്ടയാടുന്ന ഘട്ടത്തിലാണ് സി.ബി.െഎയുടെ അസാധാരണ നീക്കങ്ങൾ. ഇക്കാര്യങ്ങളിൽ സർക്കാറിെൻറ ശക്തനായ വിമർശകനാണ് ചിദംബരം.
ജാമ്യപേക്ഷ ഡൽഹി ഹൈകോടതി തള്ളിയത് സഹായക അന്തരീക്ഷമായി. പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ഏജൻസികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. മോദി അധികാരത്തിൽ വന്ന് ആറു വർഷമായിട്ടും ചിദംബരത്തിനെതിരെ ഇൗ കേസിൽ വ്യക്തമായ തെളിവു മുന്നോട്ടുവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story