Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനക്​സൽ ബന്ധമുണ്ടെങ്കിൽ...

നക്​സൽ ബന്ധമുണ്ടെങ്കിൽ എന്നെ അറസ്​റ്റ്​ ചെയ്യൂ - ദ്വിഗ്​വിജയ്​​ സിങ്​

text_fields
bookmark_border
നക്​സൽ ബന്ധമുണ്ടെങ്കിൽ എന്നെ അറസ്​റ്റ്​ ചെയ്യൂ - ദ്വിഗ്​വിജയ്​​ സിങ്​
cancel

ന്യൂഡൽഹി: ബി.ജെ.പി ആരോപിക്കുന്നതു പേ​ാലെ മാവോയിസ്​റ്റ്​ ബന്ധമുണ്ടെങ്കിൽ തന്നെ അറസ്​റ്റ്​ ചെയ്യൂവെന്ന്​ മ ുതിർന്ന കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​വിജയ്​ സിങ്​.

താൻ കുറ്റക്കാരനാണെങ്കിൽ തന്നെ അറസ്​റ്റ്​ ചെയ്യാൻ കേന്ദ്ര സംസ്​ഥാന സർക്കാറുകളെ വെല്ലുവിളിക്കുകയാണ്​. ആദ്യം അവരെന്ന ദേശ വിരുദ്ധനാക്കി. ഇപ്പോൾ നക്​സലൈറ്റും. അങ്ങനെയാണെങ്കിൽ ഇപ്പോൾ തന്നെ അറസ്​റ്റ്​ ചെയ്യൂ - ദ്വിഗ്​വിജയ്​ സിങ്​ പറഞ്ഞു.

അടുത്തിടെ രാജ്യത്തുണ്ടായ ആക്​ടിവിസ്​റ്റുകളുടെ അറസ്​റ്റ്​ ഗുജറാത്ത്​ മോഡൽ ഭരണത്തി​​​​െൻറ ഉദാഹരണമാണ്​. അവർക്ക്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെന്നാണ്​ ആരോപണം. ഇത്​ വ്യാജ ഏറ്റുമുട്ടൽ നടന്ന ഗുജറാത്ത്​ മോഡൽ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ വേണ്ടി രാജ്യ സുരക്ഷ​െയ തുരങ്കം വെക്കുകയാണ്​ കോൺഗ്രസെന്ന്​ നേരത്തെ ബി.ജെ.പി വക്​താവ്​ സാംപിത്​ പാത്ര ആരോപിച്ചിരുന്നു. ദ്വിഗ്​വിജയ്​ സിങ്ങും ജയറാം രമേശും പോലുള്ള നേതാക്ക​ളുടെ നക്​സ​ലൈറ്റുകളുമായുള്ള ബന്ധവും സാംപിത്​ ചോദ്യം ചെയ്​തിരുന്നു. ഒരു നക്​സലൈറ്റി​​​​െൻറ കത്ത്​ കാണിച്ച്​, നക്​സലുകളുടെ പ്രവർത്തനങ്ങൾക്ക്​ ധനസഹായം നൽകാൻ കോൺഗ്രസ്​ തയാറാണെന്നും സിങ്ങിനെ സഹായത്തിന്​ സമീപിക്കാമെന്നും കത്തിൽ പറയുന്നതായി പാത്ര ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Digvijaya Singhmalayalam newsNaxal sympathiserBJPBJP
News Summary - Arrest me if I am a Naxal sympathiser: Digvijaya Singh - India News
Next Story