ആധാർ ചോർച്ച: അറസ്റ്റ് ചെയ്യേണ്ടത് യു.ഐ.ഡി.എ.ഐ അധികൃതരെയെന്ന് സ്നോഡൻ
text_fieldsന്യൂഡല്‍ഹി: പണം നൽകിയാൽ ആധാർ വിവരങ്ങൾ ചോർന്നുകിട്ടുമെന്ന വാർത്തയിൽ പ്രതികരിച്ച് സി.ഐ.എ മുൻ ഉദ്യോഗസ്ഥനും കംപ്യൂട്ടർ വിദഗ്ധനുമായ എഡ്വേര്‍ഡ് സ്‌നോഡന്‍. ഇന്ത്യയിലെ ദശലക്ഷകണകിന് പൗരൻമാരുടെ സ്വകാര്യത നശിപ്പിക്കുന്ന നയങ്ങൾ സർക്കാർ അവസാനിപ്പിക്കേണ്ടതാണെന്നും സ്നോഡൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.
500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടുമെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക, അന്വേഷണമല്ല നേരിടേണ്ടത്, അവർ അവാര്‍ഡ് അര്‍ഹിക്കുന്നു. സർക്കാർ സത്യസന്ധമായും നീതിയിൽ ഉത്‌കണ്‌ഠാകുലരാണെങ്കിൽ , ദശലക്ഷകണക്കിന് ഇന്ത്യൻ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ ചോരുന്ന ഇൗ നയത്തിൽ മാറ്റം വരുത്തണം. അതിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണം. അവരെ യു.ഐ.ഡി.എ.ഐ എന്നു വിളിക്കാം’’ -സ്നോഡൻ ട്വീറ്റ് ചെയ്തു.
ട്രിബ്യൂണ്‍ ദിനപത്രമാണ് കഴിഞ്ഞയാഴ്ച 500 രൂപ നല്‍കിയാൽ ആധാര്‍ വിവരം ചോര്‍ത്തിക്കിട്ടുമെന്ന അന്വേഷനാത്മക വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തക്ക് പിന്നാലെ ഈ വിവരം കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യു.ഐ.ഡി.എ.ഐ കേസ് എടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.എ.ഐക്കെതിരെ സ്നോഡെൻറ ട്വീറ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.