Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2023 11:45 AM IST Updated On
date_range 20 Jan 2023 11:56 AM ISTബലാത്സംഗ കേസിൽ ബി.ജെ.പി എം.എൽ.എക്ക് അറസ്റ്റ് വാറണ്ട്
text_fieldsbookmark_border
ലഖ്നോ: ബലാത്സംഗ കേസിൽ ഉത്തർ പ്രദേശ് ബി.ജെ.പി എം.എൽ.എക്ക് അറസ്റ്റ് വാറണ്ട്. ധുദ്ധി നിയമസഭ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ രാംദുലറിനായാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നിരവധി തവണ സമൻസ് അയച്ചിട്ടും എം.എൽ.എ കോടതിയിൽ ഹാജരായിരുന്നില്ല. അറസ്റ്റ് ചെയ്ത് ജനുവരി 23ന് കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അഡീഷണൽ സെഷൻസ് ജഡ്ജി രാഹുൽ മിശ്രയുടേതാണ് ഉത്തരവ്.
മ്യോർപുർ ഗ്രാമവാസിയാണ് 2014ൽ പരാതി നൽകിയത്. തന്റെ സഹോദരിയെ പലതവണ രാംദുലർ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. വിശദ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story