ബ്രഹ്മോസ് ചാരവൃത്തി: അഗർവാൾ കുടുങ്ങിയത് ജോലിവാഗ്ദാനത്തിലും തേൻകെണിയിലും
text_fieldsന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈൽ സേങ്കതികവിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്താന് ചോർത്തിനൽകിയതിന് അറസ്റ്റിലായ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ (ഡി.ആർ.ഡി.ഒ) യുവ എന്‍ജിനീയര്‍ നിഷാന്ത് അഗർവാളിനെ കുടുക്കിയത് കാനഡയിൽ ജോലി വാഗ്ദാനം ചെയ്തിെട്ടന്ന് റിപ്പോർട്ട്. കാനഡയിൽ 30,000 പൗണ്ട് (ഏകദേശം 29 ലക്ഷം രൂപ) ലഭിക്കുന്ന ജോലിയാണ് ചാരവൃത്തിക്കായി പാക് ചാരസംഘടനയായ െഎ.എസ് ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്തതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡും മിലിട്ടറി ഇൻറലിജന്‍സും േചർന്ന് നടത്തിയ അന്വേഷണത്തിൽ ബ്രഹ്മോസ് എൻജിനീയറായ നിഷാന്തിനെ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് വിവരങ്ങൾ പുറത്തുവന്നത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ വിവരങ്ങള്‍ അറിയുകയായിരുന്നു പാക് ചാരന്മാരുടെ ലക്ഷ്യം.
അന്വേഷണസംഘം കണ്ടെടുത്ത നിഷാന്തിെൻറ പേഴ്സനൽ കമ്പ്യൂട്ടറിൽനിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് െഎ.ജി അസീം അരുൺ പറഞ്ഞു. പാകിസ്താനിലെ വ്യക്തികളുമായി ഫേസ്ബുക്കിൽ വിവരങ്ങൾ കൈമാറിയതിെൻറ വിശദാംശങ്ങളും കണ്ടെത്തിയിട്ടുണ്ട്. സുന്ദരിയായ യുവതിയുടെ േഫസ്ബുക്ക് അക്കൗണ്ടുകളിലൂടെ ‘തേൻകെണി’ക്ക് സമാനമായാണ് ഇദ്ദേഹത്തെ വീഴ്ത്തിയതെന്നും സംശയമുണ്ട്. ഇയാൾ ബ്രഹ്േമാസ് മിസൈൽ നിർമാണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ കോഡ് ഭാഷയില്‍ ഈ അക്കൗണ്ടുകളിലേക്ക് കൈമാറിയെന്നാണ് സംശയിക്കുന്നത്. ഈ സന്ദേശങ്ങളെല്ലാം ഡീകോഡ് ചെയ്ത് എന്തെല്ലാം വിവരങ്ങളാണ് ചോർന്നതെന്ന് അന്വേഷിച്ചുവരികയാണ്.
ശീജൽ കപുർ, നേഹ ശർമ എന്നീ പേരുകളിലുള്ള യുവതികളുടെ ഫേസ്ബുക്കിലൂടെയാണ് നിഷാന്ത് വിവരങ്ങൾ കൈമാറിയതെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.