അറസ്റ്റിലായത് മോഷണക്കുറ്റത്തിന്; അന്വേഷണത്തിൽ 15 സ്ത്രീകളെ വിവാഹം കഴിച്ചതായി പ്രതി
text_fieldsഅഹമദാബാദ്; മോഷണക്കുറ്റം ആരോപിച്ച് പിടിക്കൂടിയ പ്രതി ചോദ്യം ചെയ്യലിൽ 15 പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിച്ചതായി പൊലീസിനോട് പറഞ്ഞു. മുഹമ്മദ് ഷഹബാസാണ് പിടിയിലായത്. ഗുജറാത്ത്, മുംബൈ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെ കബളിപ്പിച്ചതിന് നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹർഷിത് ചൗധരി എന്ന പേരിൽ ഇയാൾ ആൾമാറാട്ടം നടത്തുകയായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്തമായി.
ട്രെയിനിൽ മോഷണം നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ഷഹബാസിനെ അഹമ്മദാബാദ് റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മേജർ ഹർഷിത് ചൗധരിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെടുത്തു. മുഹമ്മദ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും വെസ്റ്റേൺ റെയിൽവേ പൊലീസ് എസ്പി ബൽറാം മീണ പറഞ്ഞു. ഇയാൾക്കെതിരെ ഗൂഢാലോചനക്ക് കേസെടുത്തിട്ടില്ലെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി.
ശാദി ഡോട്ട് കോം വഴിയും ഡേറ്റിംഗ് ആപ്പുകൾ വഴിയുമാണ് ഇയാൾ സ്ത്രീകളെ സമീപിച്ചിരുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്. ഇയാൾക്കെതിരെ നേരത്തെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രെയിനിൽ നിന്ന് യാത്രക്കാരുടെ ബാഗ് മോഷ്ടിച്ചെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഷഹബാസ് 2015 ൽ സൈന്യത്തിൽ ചേർന്നതായും എന്നാൽ യോഗ്യതയില്ലാത്തതിനാൽ 2024 ജൂൺ വരെ സസ്‌പെൻഡ് ചെയ്തതായും വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.