‘ദേശവിരുദ്ധത’ ഭൂരിപക്ഷ പിന്തുണയില്ലാത്ത സർക്കാറിെൻറ വിചിത്രപദം – അമർത്യസെൻ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ശക്തമായ വിമർശന മുന്നയിച്ച് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യെസൻ. ദേശവിരുദ്ധത എന്നത് ഒരു ന്യൂനപക്ഷ സർക്കാറിൽ നിന്ന് വരുന്ന വിചിത്രപദമാണ്. സർക്കാറിെൻറ അധികാരഭാവമാണ് അതുകാണിക്കുന്നത്. 31 ശതമാനം വോട്ട് പിന്തുണ, ബാക്കി 69ശതമാനവും ദേശവിരുദ്ധമാണെന്ന് പറയാനുള്ള അംഗീകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. തെൻറ പുസ്തകമായ ‘കലക്ടീവ് ചോയ്സ് ആൻറ് സോഷ്യൽ വെൽഫെയർ : എക്സ്പാൻഡഡ് എഡിഷൻ’ പ്രകാശനച്ചടങ്ങിൽ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അമർത്യസെൻ കേന്ദ്രസർക്കാറിനെതിരെ നിശിത വിമർശനമുയർത്തിയത്.
ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജിൽ നടന്ന സംഘർഷങ്ങളെയും അമർത്യസെൻ അപലപിച്ചു. രാംജാസ്കോളജിൽ നടന്നത് പൂർണമായും ജനാധിപത്യ വിരുദ്ധമാണ്. ചർച്ചകൾ തുടങ്ങുന്നതിനു മുമ്പ് ഒരു അഭിപ്രായം പറയുന്നത്പോലും അപകടകരമാകുേമ്പാൾ നമുക്ക് ഒരു ചർച്ചയും നടത്താനാവില്ല. ജനകീയ വിമർശനം ജനാധിപത്യത്തിൽ നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിക്കെപ്പട്ട ജെ.എൻ.യു വിദ്യാർഥി ഉമർ ഖാലിദിനെ രാംജാസ് കോളജിലേക്ക് ക്ഷണിച്ചതുമായി ബന്ധെപ്പട്ടാണ് കോളജിൽ അക്രമങ്ങൾ അരങ്ങേറിയത്. കോളജിനെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് അന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.
നോട്ട് അസാധുവാക്കൽ തീരുമാനം ഇന്ത്യക്കാകമാനം ഗുണപരമാെണന്ന് പറയാൻ സാധിക്കില്ല. ഇതിെൻറ ഗുണഫലം മിക്കവാറും നിലനിൽക്കുന്നതല്ലെന്നും അമർത്യസെൻ കൂട്ടിച്ചേർത്തു. ഇന്ത്യ സാർവ്വത്രിക പെൻഷനെകുറിച്ച് ഗൗരവപരമായി ചിന്തക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, സാർവ്വത്രിക പെൻഷൻ എന്നത് ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള നല്ല ഉപായമാണെന്ന് കരുതുന്നില്ലെന്ന് അമർത്യസെൻ മുറപടി നൽകി. അത് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറലാണ്. തെരുവിലെ യാചകന് പണം നൽകുന്നതു പോലെയാണത്. ‘പ്രശ്നങ്ങളെകുറിച്ച് പറഞ്ഞ് ശല്യപ്പെടുത്തരുത് പണമിതാ’ എന്നുപറയുന്നതു പോലെയാണ് സാർവത്രിക പെൻഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.