Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2019 8:00 AM IST Updated On
date_range 6 Sept 2019 8:00 AM ISTഹിന്ദുരാഷ്ട്രവാദം ആർ.എസ്.എസ് ഉപേക്ഷിച്ചേക്കുമെന്ന് ദയൂബന്ദ് മേധാവി അർഷദ് മദനി
text_fieldsbookmark_border
ന്യൂഡൽഹി: ആർ.എസ്.എസ് ഹിന്ദുരാഷ്ട്രവാദം ഉപേക്ഷിച്ചേക്കുമെന്ന് കരുതുന്നതായി യു. പിയിലെ ദാറുൽ ഉലൂം ദയൂബന്ദ് മേധാവി അർഷദ് മദനി. ഓൺലൈൻ വെബ്സൈറ്റായ ‘ദ ക്വിൻറി’ന് നൽകിയ അഭിമുഖത്തിലാണ് അർഷദ് മദനി ഇക്കാര്യം സൂചിപ്പിച്ചത്. ആർ.എസ്.എസ് മേധാവി മേ ാഹൻ ഭാഗവതും അർഷദ് മദനിയും തമ്മിൽ ചർച്ച നടന്നതിെൻറ പശ്ചാത്തലത്തിലാണ് ‘ദ ക്വിൻ റ്’ അഭിമുഖം പ്രസിദ്ധീകരിച്ചത്. നൂറുവർഷത്തോളം പഴക്കമുള്ള മുസ്ലിം പണ്ഡിതന്മാ രുടെ സംഘടനയാണ് ദാറുൽ ഉലൂം ദയൂബന്ദ്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ പ്രശ്ന സങ്കീർണതകളിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ നടന്ന ചർച്ച കാര്യമായ ശ്രദ്ധ നേടി യിരുന്നു. ചർച്ചയിൽ ഹിന്ദുരാഷ്ട്രവുമായി ബന്ധപ്പെട്ട് ഭാഗവത് ഒന്നും പറഞ്ഞില്ലെ ന്ന് മദനി പറഞ്ഞു. 2015ൽ ആർ.എസ്.എസിനെ ഫാഷിസ്റ്റ് സംഘം എന്ന് വിശേഷിപ്പിച്ച്, സംഘടനയെ ന ിരോധിക്കണമെന്ന് അർഷദ് മദനി ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാറിെൻറയും വിമർശകനാണ് ഇദ്ദേഹം. എന്നാൽ, ആർ.എസ്.എസിനോട് മൃദുസമീപനത്തിലേക്ക് മാറുന്നുവെന്ന സൂചനകൾ നൽകുന്നതാണ് അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകൾ. മുസ്ലിംകളെ ആശങ്കയിലാഴ്ത്തുന്ന ദേശീയ പൗരത്വപ്പട്ടിക സംബന്ധിച്ച് ഈ ചർച്ചയിൽ ഒന്നും ഉന്നയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ക്വിൻറു’മായുള്ള അഭിമുഖത്തിെൻറ ചുരുക്കരൂപം:
? എങ്ങനെയാണ് ഈ ചർച്ച നടന്നത്
•ചിലയാളുകൾ വന്ന് ഇക്കാര്യം പറയുന്നതുവരെ ചർച്ചയുമായി ബന്ധപ്പെട്ട് ഒന്നും ആലോചിച്ചിരുന്നില്ല. അവർ വന്ന് അറിയിച്ചപ്പോൾ അതൊരു നല്ല ആശയമായി തോന്നി. ഒരു ശക്തമായ സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ ഭാഗവതിനെ കാണേണ്ടതുണ്ടെന്ന് തോന്നി. മോഹൻ ഭാഗവതിനെപ്പോലെ ഒരാൾ ഇന്ത്യയിലില്ല എന്നാണ് എെൻറ അഭിപ്രായം. അദ്ദേഹം ചർച്ച നിഷേധിച്ചില്ല. മാത്രമല്ല, ഭാവിയിലും ഇത്തരം സംവാദങ്ങൾ തുടരാമെന്നതിെൻറ സൂചന നൽകുകയും ചെയ്തു.
? ഹിന്ദുരാഷ്ട്രമാണ് ആർ.എസ്.എസിെൻറ കാതലായ ആശയം. നിരവധി വേദികളിൽ മോഹൻ ഭാഗവതുതന്നെ ഇതു പറഞ്ഞിട്ടുണ്ട്. താങ്കൾ അതിനോട് യോജിക്കുന്നുണ്ടോ
•യോജിക്കാനാവില്ല. മതകാര്യത്തിൽ രാജ്യത്തിനുള്ളിൽ സമ്പൂർണ സ്വാതന്ത്ര്യമുണ്ടാകുന്ന അവസ്ഥയുണ്ടാകണം. ഹിന്ദുരാഷ്ട്രമെന്നതിനെക്കുറിച്ച് ഭഗവത് ജി ചർച്ചയിൽ എവിടെയും പറഞ്ഞില്ല.
? ആർ.എസ്.എസ് ഈ ആശയം അവഗണിക്കുമെന്നോ ഉപേക്ഷിക്കുമെന്നോ താങ്കൾ കരുതുന്നുണ്ടോ
•അതെ, അതിനവർക്കു കഴിയും. കാരണം, രാജ്യമാകമാനം തകർച്ചയുടെ വക്കിലാണ്. സമ്പദ്ഘടന ഇതിനകംതന്നെ തകർന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അവർ ഇന്നലെ ചിന്തിച്ചിരുന്ന വഴിയിൽനിന്ന് മാറാനാണ് സാധ്യതയെന്ന് കരുതുന്നു.
? പക്ഷേ, ഹിന്ദുത്വരാഷ്ട്രം എന്നത് അവരുടെ അടിയുറച്ച ആശയമല്ലേ?
•അല്ല, ഇക്കാര്യം മോഹൻ ഭാഗവതുമായി ഞാൻ സംസാരിച്ചു. ആർ.എസ്.എസുകാർ മുസ്ലിംകൾക്കും മതനിരപേക്ഷക്കും എതിരായി എഴുതുകയും പറയുകയും ചെയ്യുന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ അത്തരം അഭിപ്രായങ്ങളിൽ ആർ.എസ്.എസിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മറുപടി.
? ആർ.എസ്.എസിനോടുള്ള താങ്കളുടെ വിമർശനാത്മക നിലപാട് മയപ്പെടുത്തുകയാണോ
•അതെ, അൽപം കൂടുതലായിത്തന്നെ. ആർ.എസ്.എസ് ഇങ്ങോട്ട് മൃദുസമീപനം സ്വീകരിച്ചാൽ തിരിച്ച് അങ്ങോട്ട് എന്തുകൊണ്ട് ആയിക്കൂടാ
? രാജ്യത്തെ ആൾക്കൂട്ടക്കൊലകളുടെ വിഷയം ചർച്ചയിൽ ഉന്നയിച്ചിരുന്നോ
•അതെ, ആ വിഷയത്തിൽ കാര്യമായ ചർച്ചകൾതന്നെ നടത്തി. എന്നാൽ, അതിെൻറ ഫലമായി എന്തെങ്കിലും മാറ്റമുണ്ടാവുമോ എന്ന കാര്യം തുടർമാസങ്ങളിൽ വ്യക്തമാവും.
? മുത്തലാഖ് വിഷയം ഉന്നയിച്ചോ
•ഇല്ല. അത് കോടതിയിൽ േചാദ്യം ചെയ്യും. മുത്തലാഖ് നിയമം പരിശോധിക്കേണ്ടതാണ്. കോടതി സ്വീകരിച്ചാൽ ഞങ്ങളുടെ അഭിഭാഷകർ അതിൽ നിയമപോരാട്ടം നടത്തും.
? ദേശീയ പൗരത്വപ്പട്ടിക മുസ്ലിംകളെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കരുതുന്നുണ്ടോ
•സർക്കാർതന്നെ പറയുന്നതാണിത്. പുറത്തുനിന്ന് വരുന്ന ഹിന്ദുക്കൾക്ക് പൗരത്വം കൊടുക്കുമെന്നും മുസ്ലിംകൾക്ക് നൽകില്ലെന്നും പറയുന്നത് സർക്കാറാണ്.
? ഭാഗവതുമായുള്ള ചർച്ചയിൽ ഈ വിഷയം കൊണ്ടുവന്നിരുന്നോ
•ഇല്ല. അത് ചർച്ച ചെയ്തിട്ടില്ല. രാജ്യത്ത് എങ്ങനെ സമാധാനം കൊണ്ടുവരാമെന്ന വിഷയമാണ് സംസാരിച്ചത്.
? എന്താണ് താങ്കളുടെ അനുയായികേളാട് പറയാനുള്ളത്? അവർ എന്താണ് പ്രതീക്ഷിക്കേണ്ടത്
•ചർച്ച ചെയ്ത കാര്യങ്ങൾ സമുദായത്തിനകത്തേക്ക് കൈമാറും. മോഹൻ ഭാഗവതും അതുതന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story