'കലാപരമായി തയാറാക്കിയ പ്രകടനം'; പ്രധാനമന്ത്രി പാർലമെൻറിൽ കണ്ണീർ പൊഴിച്ചതിനെ ട്രോളി ശശി തരൂർ
text_fieldsന്യൂഡൽഹി: രാജ്യസഭയിൽകോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന് യാത്രയയപ്പ് നൽകവെ വികാരാധീനനായി കണ്ണീർ പൊഴിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'കലാപരമായി തയാറാക്കിയ പ്രകടനം' എന്നാണ് തരൂൾ ഇതേക്കുറിച്ച് പറഞ്ഞത്.
മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ 'ബൈ മെനി എ ഹാപ്പി ആക്സിഡൻറ്: റീകലക്ഷൻസ് ഓഫ് എ ലൈഫ്' എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവെയാണ് തരൂർ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.
''അതൊരു കലാപരമായി തയാറാക്കിയ പ്രകടനമായിരുന്നു. ടികായത്തിെൻറ കണ്ണൂനീരിനോടുള്ള ഭാഗിക പ്രതികരണമായി തനിക്കും കണ്ണുനീരുണ്ടെന്ന് കാണിക്കാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം.'' -തരൂർ പറഞ്ഞു.
ഗാസിയാപൂർ അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തെ കുറിച്ച് പറയവെ കർഷക നേതാവ് രാകേഷ് ടികായത്ത് കണ്ണുനീർ പൊഴിച്ചിരുന്നു.
ചൊവ്വാഴ്ച രാജ്യസഭയിൽ ഗുലാം നബി ആസാദിന് യാത്രയയപ്പ് നൽകവെ സംസാരിച്ച മോദി അദ്ദേഹവുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് പല തവണ വികാരാധീനനായത്. താൻ ഗുജേറാത്ത് മുഖ്യമന്ത്രിയും ഗുലാം നബി ആസാദ് കശ്മീർ മുഖ്യമന്ത്രിയുമായിരുന്നപ്പോൾ തങ്ങൾ ബന്ധപ്പെടാറുണ്ടായിരുനനുവെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കശ്മീരിൽ ഭീകരാക്രമണമുണ്ടായപ്പോൾ ചില ഗുജറാത്തി തീർഥാടകർ അവിടെ അകപ്പെട്ടു പോയതായും അക്കാര്യം തന്നെ ആദ്യം വിളിച്ചറിയിച്ചത് ആസാദ് ആയിരുന്നുവെന്നും അദ്ദേഹത്തിന് കരച്ചിലടക്കാൻ സാധിച്ചിരുന്നില്ലെന്നുംപറഞ്ഞാണ് മോദി വികാരാധീനനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.