ആർട്ടിക്കിൾ 370, 35 എ എന്നിവ ദേശവിരുദ്ധമെന്ന് കശ്മീർ ബി.ജെ.പി അധ്യക്ഷൻ
text_fieldsജമ്മുകശ്മീർ: ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35 എ എന്നിവ ദേശവിരുദ്ധമാണെന്ന് കശ്മീർ ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ് ന.
‘‘ആർട്ടിക്കിളുകളായ 370, 35എ എന്നിവ വിദ്വേഷത്തിൻെറ മതിലുകൾ സൃഷ്ടിക്കുന്നു. അവ ഇന്ത്യാ വിരുദ്ധമായ ആർട്ടിക ്കിളുകളാണ്. ആർട്ടിക്കിൾ 35എ ജമ്മുകശ്മീരിെല സ്ത്രീകൾക്കിടയിൽ വിവേചനമുണ്ടാക്കുന്നു. ആർട്ടിക്ക്ൾ 370 സംസ്ഥാ നത്ത് തീവ്രവാദവും മൗലികവാദവും സൃഷ്ടിക്കുന്നു. ആർട്ടിക്കിൾ 370േൻറയും 35എയുടേയും കാര്യത്തിൽ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണ്’’റെയ്ന പറഞ്ഞു.
കശ്മീരിലെ രാഷ്ട്രീയ േനതാക്കൾ ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിന് ഫണ്ട് നൽകുകയും വലിയ ഭക്ഷ്യ പാർപ്പിട ജല പദ്ധതികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. അവർ എല്ലാം ഇന്ത്യയിൽ നിന്ന് സ്വീകരിക്കും, പക്ഷെ പാകിസ്താനെ വാഴ്ത്തും. ജമ്മുകശ്മീരിെല ഈ രാഷ്ട്രീയക്കാരാണ് അവിടെ മോശം സാഹചര്യം സൃഷ്ടിക്കുന്നതിൽ പങ്ക് വഹിക്കുന്നത്.
അതുകൊണ്ടാണ് കേന്ദ്രസർക്കാറിന് ചില ഉറച്ച ചുവടുവെപ്പ് എടുക്കേണ്ടി വരുന്നത്. കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ തീവ്രവാദികളെയാണ് പിന്തുണക്കുന്നതെന്നും അവർ ദേശീയതയെ പിന്തുണക്കാത്തതിനാൽ സർക്കാറിന് അത്തരം തീരുമാനം എടുക്കേണ്ടതുണ്ടെന്നും രവീന്ദർ റെയ്ന പറഞ്ഞു.
അധിക സൈനിക വിന്യാസം നടത്തുക വഴി കശ്മീരിൽ ആശങ്കാകുലമായ സാഹചര്യം നിലനിൽക്കുകയാണ്. എന്നാൽ ഭയപ്പെടേണ്ടതില്ലെന്ന് സർക്കാർ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. കശ്മീരിൻെറ വിവിധ ഭാഗങ്ങളിൽ മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടു. സർക്കാർ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.